കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് ഫോ​ൺ ക​വ​ർ​ന്നു; പി​ന്നാ​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണ​വും ത​ട്ടി: ഞെ​ട്ടി​ക്കു​ന്ന സം​ഭ​വത്തിന്‍റെ ദൃശ്യങ്ങൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ബ്ര​സീ​ലി​ൽ തെ​ര​ക്കേ​റി​യ റോ​ഡി​ൽ വെ​ച്ച് യു​വ​തി​യു​ടെ കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് ഡാ​ഷ്‌​ബോ​ർ​ഡി​ൽ ഇ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ത​ബാ​റ്റ ലെ​ങ്ക് എ​ന്ന പ്രാ​ദേ​ശി​ക ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. അ​ക്ര​മ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​റി​ലെ ഡാ​ഷ്‌​ക്യാ​മി​ൽ പ​തി​ഞ്ഞു.

അ​വെ​നി​ഡ ടാ​ൻ​ക്രേ​ഡോ നെ​വ​സ് തെ​രു​വി​ൽ വാ​ഹ​നം ഓ​ടി​ച്ചു​പോ​ക​വേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് നി​മി​ഷ​നേ​രം കൊ​ണ്ട് കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് മോ​ഷ്ടാ​ക്ക​ൾ പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യി ത​ബാ​റ്റ വെ​ളി​പ്പെ​ടു​ത്തി. ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ, പാ​സ്‌​വേ​ഡ്, ബാ​ങ്ക് പി​ൻ എ​ന്നി​വ​യൊ​ന്നും അ​റി​യാ​തെ മോ​ഷ്ടാ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച് എ​ങ്ങ​നെ പ​ണം ത​ട്ടി​യെ​ന്ന കാ​ര്യ​ത്തി​ൽ യു​വ​തി​യും പോ​ലീ​സും അ​ത്ഭു​തം കൂ​റു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഫോ​ണും ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. ബ്ര​സീ​ലി​ലെ നി​ര​ത്തു​ക​ളി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ഫോ​ൺ മോ​ഷ​ണ​വും ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് സു​ര​ക്ഷ​യി​ലെ വീ​ഴ്ച​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​വീ​ഡി​യോ വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment