തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) ഇന്ന് നിയോഗിച്ചേക്കും. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുക.
മുൻ മന്ത്രിമാരുടെ പങ്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. കൂടാതെ സ്പോൺസർമാരിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട ഏകദേശം 26 കോടിയുടെ ജിഎസ്ടി തുക ഈടാക്കുന്നതിലുണ്ടായ വീഴ്ചയും അന്വേഷിക്കും. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് ആലോചന.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ്; അന്വേഷണത്തിന് എസ്ഐടിയെ ഇന്ന് നിയോഗിച്ചേക്കും
