മോ​ഷ്ടാ​ക്ക​ൾ ഇ​നി പ​റ​ന്നു​യ​രേ​ണ്ടി വ​രും! പു​ത്ത​ൻ എ​സ്‌​യു​വി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ ടെ​റ​സി​ൽ പാ​ർ​ക്ക് ചെ​യ്ത് പ്ര​വാ​സി, വീ​ഡി​യോ കാ​ണാം

ടെ​റ​സി​ലെ സ്കോ​ർ​പി​യോ’ എ​ന്ന അ​പൂ​ർ​വ്വ കാ​ഴ്ച ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ​താ​യി വാ​ങ്ങി​യ എ​സ്‌​യു​വി മോ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ, ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മേ​ൽ​ക്കൂ​ര​യി​ൽ എ​ത്തി​ച്ച് ഉ​ട​മ. ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം.

മ​ഹി​ന്ദ്ര സ്കോ​ർ​പി​യോ ക്ലാ​സി​ക് മോ​ഡ​ൽ വാ​ഹ​ന​മാ​ണ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി ഇ​രു​നി​ല വീ​ടി​ന്‍റെ ടെ​റ​സി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​വെ​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം വൈ​റ​ലാ​യി മാ​റി.

ഇ​സ്രാ​യേ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന മ​നോ​ജ് യാ​ദ​വ് എ​ന്ന​യാ​ളു​ടേ​താ​ണ് ഈ ​വാ​ഹ​നം. അ​ടു​ത്തി​ടെ വാ​ങ്ങി​യ വാ​ഹ​നം അ​ദ്ദേ​ഹം ഒ​രു ഡ്രൈ​വ​റെ ഏ​ൽ​പ്പി​ച്ചാ​ണ് വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഡ്രൈ​വ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​യ​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കു​ടും​ബ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് വാ​ഹ​നം മോ​ഷ​ണം പോ​കാ​തി​രി​ക്കാ​ൻ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് മാ​റ്റാ​ൻ കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ത്ര​യും ഭാ​ര​മു​ള്ള ഒ​രു വാ​ഹ​നം താ​ങ്ങാ​നു​ള്ള മേ​ൽ​ക്കൂ​ര​യു​ടെ ശേ​ഷി​യെ​ക്കു​റി​ച്ചോ സു​ര​ക്ഷ​യെ​ക്കു​റി​ച്ചോ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

 

 

 

 

Related posts

Leave a Comment