അ​വ​ൾ​ക്കെ​ന്ത​റി​യാം സാ​റേ… പ​ലി​ശ വൈ​കി​യെ​ന്നാ​രോ​പി​ച്ച് പ​തി​നൊ​ന്നു​കാ​രി​യെ ത​ട​ഞ്ഞ് വെ​ച്ച് ബ്ലേ​ഡ് മാ​ഫി​യ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പാ​ല​ക്കാ​ട്ട്

പാ​ല​ക്കാ​ട്: പ​ലി​ശ മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ച് ബ്ലേ​ഡ് മാ​ഫി​യ സം​ഘം പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ 11 വ​യ​സു​കാ​രി​യെ ത​ട​ഞ്ഞു​വ​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പൊ​ലി​സി​ൽ പ​രാ​തി.

നൂ​റ​ണി ചാ​യ​ക്ക​ര സ്ട്രീ​റ്റ് സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി സു​ന്ദ​ർ​രാ​ജ​ൻ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണു പാ​ല​ക്കാ​ട് നോ​ർ​ത്ത് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

5.50 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​തി​ന്‍റെ ഒ​രു മാ​സ​ത്തെ പ​ലി​ശ മു​ട​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ൾ മ​ക​ളെ ബ​ന്ധു​വീ​ട്ടി​ൽ ത​ട​ഞ്ഞു​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണു വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

അ​ന്യാ​യ​മാ​യി ത​ട​വി​ലാ​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യ്ക്കൊ​പ്പം ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വ​ട്ടി​പ്പ​ലി​ശ​യ്ക്കു പ​ണം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ തെ​ളി​വ് ല​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Related posts

Leave a Comment