സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ മാ​റി​മ​റി​യു​ന്ന 147 കോ​ടി! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ഇ​ന്ത്യ​യു​ടെ ലൈ​വ് ജ​ന​സം​ഖ്യാ ബോ​ർ​ഡ്

ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ന് (AIIMS) മു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ ജ​ന​സം​ഖ്യാ കൗ​ണ്ട​ർ ബോ​ർ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ലെ മാ​റ്റ​ങ്ങ​ൾ ത​ത്സ​മ​യം കാ​ണി​ച്ച് സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ അ​ക്ക​ങ്ങ​ൾ മാ​റി​മ​റി​യു​ന്ന ഡി​ജി​റ്റ​ൽ ബോ​ർ​ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 4ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ബോ​ർ​ഡി​ൽ ജ​ന​സം​ഖ്യ 147 കോ​ടി​യി​ല​ധി​കം (1,47,92,39,016) രേ​ഖ​പ്പെ​ടു​ത്തി​യ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ലു​ണ്ടാ​കു​ന്ന ഓ​രോ ജ​ന​ന​വും മ​ര​ണ​വും ത​ത്സ​മ​യം ട്രാ​ക്ക് ചെ​യ്ത​ല്ല ഈ ​ബോ​ർ​ഡി​ലെ അ​ക്ക​ങ്ങ​ൾ മാ​റു​ന്ന​ത്. പ​ക​രം രാ​ജ്യ​ത്തെ ജ​ന​ന-​മ​ര​ണ നി​ര​ക്കു​ക​ൾ, ജ​ന​സം​ഖ്യാ വ​ള​ർ​ച്ചാ തോ​ത് എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്ത് ത​യ്യാ​റാ​ക്കി​യ ശാ​സ്ത്രീ​യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ടെ (Demographic Projections) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​അ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ മാ​റി​മ​റി​യു​ന്ന​ത്.

ജ​ന​സം​ഖ്യ​യ്ക്ക് പു​റ​മേ രാ​ജ്യ​ത്തെ ദാ​രി​ദ്ര്യം, വാ​യു മ​ലി​നീ​ക​ര​ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും ഈ ​ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ജ​ന​ന ക​ണ​ക്കു​ക​ൾ എ​ത്ര​ത്തോ​ളം കൃ​ത്യ​മാ​യി ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന ത​ര​ത്തി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

 

Related posts

Leave a Comment