പുതുവത്സരാഘോഷം: സുരക്ഷ ശക്തമാക്കി  പോലീസ്; സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ  ആവശ്യമെങ്കിൽ  തടങ്കലിൽ വയ്ക്കും; പോലീസ് നിർദേശങ്ങൾ ഇങ്ങനെയൊക്കെ…

കൊ​ല്ലം: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മോ​ഷ​ണ​വും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി ക​ർ​ശ​ന സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ൻ അ​റി​യി​ച്ചു.സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ൽ ടൂ​വീ​ല​ർ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​വാ​നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി കാ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​ധി​ക്കാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളും കു​റ​യ്ക്കു​ന്ന​തി​നാ​യി ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​രും വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വാ​ഹ​ന ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​താ​ണ്. വാ​ഹ​നം പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ ​കാ​ണി​യ്ക്കു​ന്പോ​ൾ നി​ർ​ത്താ​തി​രി​ക്കു​ക, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ട ു പേ​രി​ൽ കു​ടൂ​ത​ൽ ആ​ൾ​ക്കാ​ർ യാ​ത്ര ചെ​യ്യു​ക മു​ത​ലാ​യ​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വാ​ഹ​ന ഉ​ട​മ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അറിയിപ്പിൽ പറയുന്നു.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളെ ഒ​രു സ്ഥ​ല​ത്തും ത​നി​ച്ചു വി​ടാ​തി​രി​ക്കു​വാ​നും വെ​ള​ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും ക​ളി​ക്കാ​ൻ വി​ടാ​തി​രി​ക്കു​വാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. മോ​ഷ​ണ​ങ്ങ​ളും അ​ടു​ത്ത​കാ​ല​ത്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചി​ല സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ താ​ഴെ​പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട താ​ണ്. ·

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ മ​തി​യാ​യ വെ​ളി​ച്ചം ഉ​റ​പ്പു​വ​രു​ത്തു​ക. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ഭ​ദ്ര​മാ​യി അ​ട​ച്ചി​ടു​ക. അ​സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്ത് നി​ന്നും ശ​ബ്ദ​ങ്ങ​ൾ കേ​ട്ടാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​തി​ലു​ക​ൾ തു​റ​ക്ക​രു​ത്. ഫോ​ണി​ലൂ​ടെ അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്യു​ക. അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ​ക്കാ​യി വീ​ടു പൂ​ട്ടി പു​റ​ത്ത് പോ​കു​ന്ന അ​വ​സ​ര​ത്തി​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക.

കൂ​ടു​ത​ൽ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും വീ​ട്ടി​ൽ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​താ​ത് ഏ​രി​യ​ക​ളി​ൽ സി​സി​റ്റി​വി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് മോ​ഷ​ണ​വും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്നും പ​രി​ച​യ​മി​ല്ലാ​ത്ത ആ​ൾ​ക്കാ​ർ സാ​ധ​ന​ങ്ങ​ളും മ​റ്റും വി​ൽ​ക്കാ​ൻ വീ​ട്ടി​ലെ​ത്തു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും സം​ശ​യ​ക​ര​മാ​യി ഇ​ത്ത​രം ആ​ളു​ക​ളെ ക​ണ്ട ാൽ ​വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പോ​ലീ​സ് സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​രു​ക​ൾ : 100, 0474 2450100, 2450868

Related posts