ഇ​പ്പോ​ൾ പ​ഴ​യ രൂ​പ​മി​ല്ല, അ​ൺ​ഫി​റ്റാ​ണ് – സൽമാൻ ഖാൻ

റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സ് 20-ന്‍റെ വേ​ദി​യി​ൽ വെ​ച്ച് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം സ​ൽ​മാ​ൻ ഖാ​ൻ ഷ​ർ​ട്ട് അ​ഴി​ച്ചു​മാ​റ്റി​യ സം​ഭ​വം പ്രേ​ക്ഷ​ക​രെ​യും ആ​രാ​ധ​ക​രെ​യും ഏ​റെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ൺ​ലൈ​നി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ‘ബോ​ഡി ഷെ​യ്മിം​ഗി​നും’ സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം മേ​ക്ക​പ്പ് മാ​റ്റു​ക​യും ഷ​ർ​ട്ട് അ​ഴി​ക്കു​ക​യും ചെ​യ്ത​ത്. ത​നി​ക്ക് ഇ​പ്പോ​ൾ സി​ക്സ് പാ​ക്ക് ബോ​ഡി ഇ​ല്ലെ​ന്നും താ​ൻ പൂ​ർ​ണ്ണ​മാ​യി ഫി​റ്റ​ല്ലെ​ന്ന് കാ​ണി​ക്കാ​നാ​ണ് അ​പ്ര​കാ​രം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ സം​പ്രേ​ഷ​ണം ചെ​യ്ത “വീ​ക്കെ​ൻ​ഡ് കാ ​വാ​ർ’ എ​പ്പി​സോ​ഡി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ൻ ഈ ​വൈ​റ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തി. താ​ൻ ശ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നോ സി​ക്സ് പാ​ക്ക് കാ​ണി​ക്കാ​നോ അ​ല്ല ഷ​ർ​ട്ട് അ​ഴി​ച്ച​തെ​ന്ന് സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത സി​നി​മ​യ്ക്കാ​യി ശ​രീ​ര​സൗ​ന്ദ​ര്യം വീ​ണ്ടെ​ടു​ക്കാ​ൻ ഇ​നി​യും ഒ​ന്നോ ര​ണ്ടോ മാ​സം സ​മ​യ​മെ​ടു​ക്കു​മെ​ന്നും നി​ല​വി​ലെ ഫി​റ്റ്ന​സ് യാ​ത്ര പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്നെ ഫി​റ്റ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കാ​ണി​ച്ച​തെ​ങ്കി​ലും ആ​രാ​ധ​ക​ർ​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ട​തി​ൽ ത​നി​ക്ക് അ​ത്ഭു​തം തോ​ന്നി​യ​താ​യി സ​ൽ​മാ​ൻ ത​മാ​ശ​യോ​ടെ പ​റ​ഞ്ഞു.

“ഞാ​ൻ എ​ന്‍റെ ഷ​ർ​ട്ട് ഊ​രി​യ​ത് ഇ​പ്പോ​ൾ എ​നി​ക്ക് സി​ക്സ്-​പാ​ക്ക് ഇ​ല്ലെ​ന്ന് കാ​ണി​ക്കാ​നാ​ണ്. എ​ന്തു​കൊ​ണ്ടെ​ന്നെ​നി​ക്ക​റി​യി​ല്ല, ആ​ളു​ക​ൾ​ക്ക് എ​ന്‍റെ ശ​രീ​രം ക​ണ്ട​പ്പോ​ൾ ഇ​ഷ്ട​പ്പെ​ട്ടു. പ​ക്ഷേ എ​നി​ക്കി​പ്പോ​ൾ ആ ​രൂ​പ​മി​ല്ല. ഞാ​ൻ ആ​രോ​ഗ്യ​വാ​നാ​യ​തു​കൊ​ണ്ട​ല്ല ശ​രീ​രം കാ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ഴ​യ ആ​രോ​ഗ്യം ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്.” സ​ൽ​മാ​ൻ ഖാ​ന്‍റെ വാ​ക്കു​ക​ൾ. സ​ൽ​മാ​ന്‍റെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ലി​നെ​യും ധൈ​ര്യ​ത്തെ​യും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ൾ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

താ​ൻ നേ​രി​ടു​ന്ന പ്രാ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ൽ​മാ​ൻ ഖാ​ൻ തു​റ​ന്നു​പ​റ​ഞ്ഞു. ത​നി​ക്ക് ഇ​പ്പോ​ൾ 60 വ​യ​സാ​യെ​ന്നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ‘മേം ​നെ പ്യാ​ർ കി​യ’ എ​ന്ന ചി​ത്ര​ത്തി​ൽ ക​ണ്ട​തു​പോ​ലെ എ​പ്പോ​ഴും കാ​ണ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ട്രോ​ള​ർ​മാ​ർ​ക്ക് മ​റു​പ​ടി​യാ​യി വേ​ദി​യി​ൽ വച്ച് ത​ന്‍റെ തൊ​പ്പി​യും ജാ​ക്ക​റ്റും ടി-​ഷ​ർ​ട്ടും അ​ഴി​ച്ച്, മേ​ക്ക​പ്പ് തു​ട​ച്ചു​മാ​റ്റി “ഭാ​യ് ത​ടി​ച്ചു, ഭാ​യി​യെ ട്രോ​ൾ ചെ​യ്യൂ” എ​ന്ന് വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment