കു​ടും​ബ​ത്തോ​ടെ പ​റ്റി​ച്ച​ല്ലോ! 34000 രൂ​പ​യ്ക്ക് ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് എ​ട്ടം​ഗ കു​ടും​ബം; ഒ​ടു​വി​ൽ ബി​ല്ല​ട​യ്ക്ക​തെ സ്ഥ​ലം​വി​ട്ടു

ഹോ​ട്ട​ലി​ൽ നി​ന്ന് സു​ഭി​ക്ഷ​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ മു​ങ്ങി എ​ട്ടം​ഗ കു​ടും​ബം. 34,000 രൂ​പ​യ്ക്കാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ഭ​ക്ഷ​ണം ക​ഴി​ച്ച് സ്ഥ​ലം​വി​ട്ട​ത്. യു​കെ​യി​ലെ ബെ​ല്ലാ സ​യോ സ്വാ​ൻ​സീ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ ഒ​രു സ്ത്രീ ​ര​ണ്ട് ത​വ​ണ ബി​ൽ അ​ട​യ്ക്കാ​നാ​യി കാ​ർ​ഡ് സ്വൈ​പ് ചെ​യ്തെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​ടും​ബ​ത്തി​ന്‍റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള പ​രാ​തി​യാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ച​ത്.

മ​റ്റൊ​രു കാ​ർ​ഡു​മാ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് മ​ക​നെ ഹോ​ട്ട​ലി​ൽ ഇ​രു​ത്തി​യ​ശേ​ഷം അ​വ​ർ ഹോ​ട്ട​ലി​ൽ നി​ന്ന് മു​ങ്ങി. അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷം മ​ക​ന് ഒ​രു കോ​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​യി.

അ​തേ​സ​മ​യം റി​സ​ർ​വേ​ഷ​ൻ സ​മ​യ​ത്ത് ഹോ​ട്ട​ലി​ൽ കു​ടും​ബം ന​ൽ​കി​യ ഫോ​ൺ ന​മ്പ​റും വ്യാ​ജ​മാ​യി​രു​ന്നെ​ന്ന് ഹോ​ട്ട​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ കു​ടും​ബ​ത്തി​നെ​തി​രേ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

ബി​ൽ അ​ട​യ്ക്കാ​ൻ റി​സ​പ്ഷ​നി​ൽ സ്ത്രീ​യും മ​ക​നും നി​ൽ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

 

 

 

 

Related posts

Leave a Comment