അവധിദിനത്തിൽ സന്തോഷത്തോടെ ഷോപ്പിംഗിനു പോയ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ സൗ​ദി​യി​ലെ താ​യി​ഫ് – റാ​നി​യ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടത്തിൽ കണ്ണീരോർമ്മയായി; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. താ​യി​ഫ് – റാ​നി​യ റോ​ഡി​ലു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ജെ​യ്‌​സി മോ​ൾ മാ​ത്യു, കു​റു​മ​ല്ലൂ​ർ സ്വ​ദേ​ശി​നി ആ​ന​ച്ചേ​രി അ​ഞ്ചാ​കു​ന്നേ​ൽ ജോ​ബി​ന ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ വി​ജ​യ​ല​ക്ഷ്മി, ഹെ​പ്സി​ബ എ​ന്നി​വ​രും മ​രി​ച്ചു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സൗ​ദി പൗ​ര​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. താ​യി​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഗാ​ഫ അ​ൽ അ​വെ​യ്‌​ല ക്ലി​നി​ക്കു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ.

അ​വ​ധി​ദി​ന​ത്തി​ൽ ഷോ​പ്പിം​ഗി​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ സൗ​ദി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment