ന​മ്മ​ൾ എ​ന്തുകൊ​ണ്ട് തോ​റ്റു?; മ​ല​പ്പു​റ​ത്തെ തി​രി​ച്ച​ടി​യി​ൽ തി​രു​ത്ത​ലു​മാ​യി സി​പി​എം

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ഴി​ച്ചു​പ​ണി​ക്ക് സാ​ധ്യ​ത. പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യി​രു​ന്ന പൊ​ന്നാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​യ തി​രി​ച്ച​ടി ജി​ല്ലാ ക​മ്മി​റ്റി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തൃ​പ്തി​യും നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

മ​ന്ത്രി​യാ​യി​രു​ന്ന വി. ​അ​ബ്ദു​റ​ഹ്മാ​ൻ മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ച്ച​തും താ​ഴെ​ത്ത​ട്ടി​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യു​ണ്ട്. മെ​സി​യു​ടെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ത​ട്ടി​പ്പ് ആ​രോ​പ​ണ​വും വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചേ​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലും സി​പി​എം പ​രി​ശോ​ധി​ക്കും.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ-​സം​ഘ​ട​നാ ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടും മ​ല​പ്പു​റ​ത്ത് ച​ർ​ച്ച​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച മു​ൻ​മ​ന്ത്രി കെ.​ടി.ജ​ലീ​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​ൻ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ല​പ്പു​റ​ത്തെ സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ളും താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ.

Related posts

Leave a Comment