മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ൻ തു​നി​ഞ്ഞാ​ൽ ഇ​നി ‘എ​ഐ’ മു​ന്ന​റി​യി​പ്പ് ത​രും; ത​ത്സ​മ​യം പി​ടി​കൂ​ടാ​ൻ പു​തി​യ പ​ദ്ധ​തി വരുന്നു!

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കു​ടു​ക്കാ​ൻ നി​ർ​മ്മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ . പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ടു​പി​ടി​ക്കു​ക മാ​ത്ര​മ​ല്ല, എ​ഐ കാ​മ​റ​ക​ൾ ത​ത്സ​മ​യം ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ കു​റ്റ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്യും. മ​ഹീ​മി​ലെ ഗ​ജാ​ന​ൻ വാ​ടി​ക​യി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ജി/​നോ​ർ​ത്ത് വാ​ർ​ഡ് ഈ ​സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​പ് സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ലൂ​ടെ ബി​എം​സി ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​യാ​ളെ എ​ഐ കാ​മ​റ തി​രി​ച്ച​റി​യു​ന്ന​തും കാ​മ​റ​യി​ലെ ഗ്രീ​ൻ ബോ​ക്സു​ക​ൾ വ​ഴി അ​യാ​ളു​ടെ ച​ല​ന​ങ്ങ​ൾ ത​ത്സ​മ​യം ട്രാ​ക്ക് ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. മാ​ലി​ന്യം ത​ള്ളാ​ൻ വ​രു​ന്ന​യാ​ളെ തി​രി​ച്ച​റി​യു​ന്ന​തോ​ടെ കാ​മ​റ​യോ​ട് ചേ​ർ​ന്നു​ള്ള ലൗ​ഡ് സ്പീ​ക്ക​ർ വ​ഴി പ​രി​സ​രം ശു​ചി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം ത​ള്ള​രു​തെ​ന്നും ബി​എം​സി അ​ഭ്യ​ർ​ഥി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള…

Read More

കേ​ര​ള​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​ക്കി​യ​തോ​ടെ അ​ട​വു​ക​ൾ മാ​റ്റി ല​ഹ​രി​സം​ഘം

ഇ​രി​ട്ടി : കേ​ര​ള​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വേ​ട്ട ശ​ക്ത​മാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി സൂ​ച​ന. പ​രി​ശോ​ധ ശ​ക്ത​മാ​ക്കി​യ​തോ​ടെ ല​ഹ​രി സം​ഘ​ത്തി​ലെ പ്ര​മു​ഖ​ർ എ​ല്ലാം​ത​ന്നെ കേ​ര​ള​ത്തി​ന് പു​റ​ത്ത് ബം​ഗ​ളു​രു ഉ​ൾ​പ്പെ​ടെ വ​ൻ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് സൂ​ച​ന. പൊ​ലി​സി​നും എ​ക്‌​സൈ​സി​നും ല​ഭി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പോ​ലും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ലാ​യും എം​ഡി​എം​എ എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ പൊ​ലി​സി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും പ​രി​ശോ​ധ​ന ശ​ക്ത​മാ​ണ്. ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് സം​ഘ​ങ്ങ​ളു​ടെ പു​തി​യ നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടു​പു​ഴ​യി​ൽ പൊ​ലി​സി​നും എ​ക്‌​സൈ​സി​നും വി​ശ്വ​സ​നീ​യ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ര​ഹ​സ്യ വി​വ​രം ശ​രി​യാ​യി​രു​ന്നെ​ങ്കി​ലും ല​ഹ​രി വ​സ്തു​ക്ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത്…

Read More

ഡ​ൽ​ഹി എ​സ്‌​സി​ഒ ഫോ​റ​ത്തി​ലേ​ക്ക് പാ​ക്‌മന്ത്രി​ക്കു ക്ഷ​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (എ​സ്‌​സി​ഒ) സി​വി​ക് ഡ​യ​ലോ​ഗ് (നാ​ഗ​രി​ക സം​ഭാ​ഷ​ണ) ഫോ​റ​ത്തി​ലേ​ക്ക് മു​തി​ർ​ന്ന പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി​യെ ക്ഷ​ണി​ച്ച് ഇ​ന്ത്യ. ഡ​ൽ​ഹി​യി​ലെ പു​രാ​ന ക്വി​ല​യി​ൽ ന​വം​ബ​ർ 20 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പാ​ക് സാം​സ്കാ​രി​ക മ​ന്ത്രി ഔ​റം​ഗ​സേ​ബ് ഖാ​ൻ ഖി​ച്ചി​യെ​യാ​ണു ക്ഷ​ണി​ച്ചി​ട്ടു​ള്ള​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഫോ​റ​ത്തി​ലേ​ക്ക് എ​സ്‌​സി​ഒ അം​ഗ​ങ്ങ​ളാ​യ റ​ഷ്യ, ചൈ​ന, ബെ​ലാ​റൂ​സ്, ഇ​റാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സാം​സ്കാ​രി​ക മ​ന്ത്രി​മാ​രെ​യും 15 ഡ​യ​ലോ​ഗ് പാ​ർ​ട്ണേ​ഴ്സ് രാ​ജ്യ​ങ്ങ​ളി​ലെ​യും നി​രീ​ക്ഷ​ണ രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​സം​ഘ​ത്തെ ആ​രു ന​യി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​ന്ത്രി ഖി​ച്ചി പ​ങ്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ, 2023ൽ ​ഗോ​വ​യി​ൽ ന​ട​ന്ന എ​സ്‌​സി​ഒ യോ​ഗ​ത്തി​നെ​ത്തി​യ ബി​ലാ​വ​ൽ ഭൂ​ട്ടോ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഒ​രു പാ​ക് മ​ന്ത്രി​യു​ടെ ആ​ദ്യ…

Read More

തീ​പി​ടി​ച്ച് പു​ഴ​യി​ല്‍ ഒ​ഴു​കി​ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ തീ​യ​ണ​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന

കോ​ഴി​ക്കോ​ട്: തീ​പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​യ​ര്‍ പൊ​ട്ടി പു​ഴ​യി​ലൂ​ടെ ഒ​ഴു​കി. അ​തി​സാ​ഹ​സി​ക യ​ജ്ഞ​ത്തി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ഫ​റോ​ക്ക് പ​ഴ​യ​പാ​ലം ചു​വ​ട്ടി​ല്‍ നി​ര്‍​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​ര്‍​ജെ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ന്‍​ജി​നും ഇ​ന്ധ​ന ടാ​ങ്കി​ലും തീ ​പ​ട​രു​ക​യാ​യി​രു​ന്നു ബോ​ട്ടി​നെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന ക​യ​ര്‍ തീ​ക​ത്തി പൊ​ട്ടി​യ​തി​നാ​ല്‍ ബോ​ട്ട് പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ തീ ​അ​ണ​യ്ക്ക​ല്‍ ബു​ദ്ധി​മു​ട്ടാ​യി. തു​ട​ര്‍​ന്ന് ര​ണ്ട് മീ​ഞ്ച​ന്ത​യി​ല്‍ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​ന്ന് പാ​ല​ത്തി​ല്‍ ക​യ​റ്റി മു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ചീ​റ്റി​ച്ച​പ്പോ​ള്‍ ബോ​ട്ട് ഒ​ഴു​കി ന​ട​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​ശി​ഹാ​ബു​ദീ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ മ​നു​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ക​യ​റു​മാ​യി പു​ഴ​യി​ല്‍ ഇ​റ​ങ്ങി. ബോ​ട്ടി​നെ ക​യ​റു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ര​യി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ചു. എ​ന്‍​ജി​നി​ലും ഇ​ന്ധ​ന​ടാ​ങ്കി​ലും തീ ​പ​ട​ര്‍​ന്ന ബോ​ട്ടി​ല്‍ നി​ന്ന് എ​ല്‍​പി​ജി…

Read More

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ആരോപണം; ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു

മീനങ്ങാടി: വിദ്യാർഥികളുമായി വിനോദയാത്ര പോയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് സ്കൂളിൽ പ്രതിഷേധം. പിടിഎ പ്രസിഡന്‍റ് എസ്. ഹാജിസും മദ്യപിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പിടിഎ പ്രസിഡന്‍റിനെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് സംഭവം വിവാദമായത്. വിനോദയാത്രയ്ക്കു ശേഷം രാവിലെ സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി. വയനാട് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർക്കാണ് അന്വേഷണച്ചുമതല. വിനോദയാത്രയ്ക്കിടെ നടന്ന സംഭവങ്ങൾ വിശദമായി…

Read More

വീ​ട്ടി​ലു​ണ്ടാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ അ​ധി​ക​വും മൈ​ദ​യി​ലാ​ണു ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ന്നും ക​ഴി​ക്കേ​ണ്ട​വ​യ​ല്ലെ​ന്ന് ഓ​ർ​ക്കു​ക. വ​ല്ല​പ്പോ​ഴും മാ​ത്രം ക​ഴി​ക്കാ​നു​ള​ള​താ​ണെ​ന്ന് മ​ന​സി​ൽ വ​യ്ക്കു​ക. ഒ​രു ഭ​ക്ഷ​ണ​വും ദോ​ഷ​മാ​ണ്, തൊ​ടാ​നേ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ഒ​ന്നും ശീ​ല​മാ​ക്ക​രു​ത്. അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മീ​ൻ, മു​ട്ട തു​ട​ങ്ങി​യ​വ​യാ​ണു ശീ​ല​മാ​ക്കേ​ണ്ട​ത്; എ​ന്നും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്. വ​യ​റു നി​റ​യ്ക്കാ​നു​ള്ള​ത​ല്ല വ്യ​ത്യ​സ്ത​രു​ചി അ​നു​ഭ​വി​ച്ച​റി​യാ​ൻ ഒ​രു ചെ​യ്ഞ്ചി​നു വേ​ണ്ടി മാ​സ​ത്തി​ലൊ​രി​ക്ക​ലോ മ​റ്റോ അ​ല്പം ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഓ​ർ​ക്കു​ക, ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ വ​യ​റു നി​റ​യ്ക്കാ​ൻ വേ​ണ്ടി​യു​ള​ള​ത​ല്ല. വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാം ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം. ചീ​സ് ഒ​ഴി​വാ​ക്കി പി​സ പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ്…

Read More

പാ​​റേ​​ല്‍​ പള്ളി​​ ഇന്ത്യയിലെ 37-ാമ​​ത്തെ മൈ​​ന​​ര്‍ ബ​​സി​​ലി​​ക്ക

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തെ വ​ത്തി​ക്കാ​ന്‍ ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​തോ​ടെ, ഇ​ന്ത്യ​യി​ലെ 37-ാമ​ത്തെ മൈ​ന​ര്‍ ബ​സി​ലി​ക്ക സ്ഥാ​ന​മാ​ണ് പാ​റേ​ല്‍ പ​ള്ളി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ മാ​ര്‍​പാ​പ്പ അം​ഗീ​ക​രി​ച്ച 36 മൈ​ന​ര്‍ ബ​സി​ലി​ക്ക​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ല​ത്തീ​ന്‍ സ​ഭ​യ്ക്ക് 30, സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യ്ക്ക് അ​ഞ്ച്, സീ​റോ മ​ല​ങ്ക​ര സ​ഭ​യ്ക്ക് ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ലാ​ണ് ബ​സി​ലി​ക്ക​ക​ള്‍. പാ​റേ​ല്‍ പ​ള്ളി​കൂ​ടി ആ​കു​മ്പോ​ള്‍ ബ​സി​ലി​ക്ക​ക​ളു​ടെ എ​ണ്ണം 37ആ​യി ഉ​യ​രും. കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ 12 ബ​സി​ലി​ക്ക​ക​ളാ​ണു​ള്ള​ത്. മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്റൈ​ൻ ബ​സി​ലി​ക്ക എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും ഇ​നി മു​ത​ല്‍ മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്റൈ​ൻ ബ​സി​ലി​ക്ക എ​ന്ന പേ​രി​ലാ​കും ഈ ​പ​ള്ളി അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​രാ​ധ​ന​യ്ക്കും കൂ​ദാ​ശ​ക​ളു​ടെ അ​ച്ച​ട​ക്ക​ത്തി​നു​മാ​യു​ള്ള വ​ത്തി​ക്കാ​ന്‍ കാ​ര്യാ​ല​യ മാ​ണ് പാ​റേ​ല്‍​പ​ള്ളി​ക്ക് ബ​സി​ലി​ക്ക പ​ദ​വി അ​നു​വ​ദി​ച്ച​ത്. പാ​റേ​ല്‍ മ​ര്‍​ത്ത് മ​റി​യം വ​ലി​യ പ​ള്ളി​യു​ടെ കൂ​ദാ​ശാ ദി​ന​മാ​യ ന​വം​ബ​ര്‍ 21ന്…

Read More

നല്ലതു സുഖപ്രസവം തന്നെ, പക്ഷേ..‍?

മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ങ്ങ​ളും സി​സേ​റി​യ​ന്‍ നി​ര​ക്ക് കൂ​ടു​ന്ന​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. ഗ​ര്‍​ഭം പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്തു​ന്ന​തി​നു മു​മ്പ് വെ​ള്ളം പൊ​ട്ടി പോ​കു​മ്പോ​ള്‍ അ​ണു​ബാ​ധ​യി​ല്‍ നി​ന്ന് കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ര​ക്ഷി​ക്കാ​നും നേ​ര​ത്തേ​യു​ള്ള സി​സേ​റി​യ​നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നു. പ്ര​സ​വം മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ല്‍ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പി​ന് മാ​റ്റം വ​രി​ക (Fetal distress), ഇ​ടു​പ്പെ​ല്ലി​ന് വ്യാ​പ്തം മ​തി​യാ​കാ​തെ വ​രി​ക (Contracted pelvis), മ​റു​പി​ള്ള ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന് താ​ഴെ വ​ന്ന് ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന്‍റെ മു​ഖം അ​ട​ഞ്ഞു​പോ​വു​ക (Placenta Praevia) തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളും സി​സേ​റി​യ​നി​ല്‍ അ​വ​സാ​നി​ക്കു​ന്നു. ആ ​ഭ​യ​ത്തി​ൽ… ലാ​ഭേ​ച്ഛ​യോ​ടു കൂ​ടി ചെ​യ്യു​ന്ന സി​സേ​റി​യ​നു​ക​ള്‍ അ​പ​ല​നീ​യ​മാ​ണ്. ഒ​രു കാ​ര്യം ത​റ​പ്പി​ച്ചു പ​റ​യാം, സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നു​വേ​ണ്ടി സി​സേ​റി​യ​ന്‍ ചെ​യ്യു​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള്‍ വി​ര​ള​മാ​ണ്. സ​മ​യം താ​മ​സി​ക്കു​ന്തോ​റും അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​കു​മോ എ​ന്ന ഭ​യ​മാ​ണ് പ​ല​പ്പോ​ഴും സി​സേ​റി​യ​ന്‍ എ​ന്ന ചി​ന്ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ… പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള​ല്ല നി​ല​വി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റും…

Read More

വ​ന​ത്തി​ല്‍ താ​മ​സി​ച്ചു ജോ​ലി ചെ​യ്യാം! നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍

കോ​ട്ട​യം: വ​ന​ത്തി​ല്‍ താ​മ​സി​ച്ചു ജോ​ലി ചെ​യ്യാ​നു​ള്ള വ​ര്‍​ക്കേ​ഷ​ന്‍ പാ​ക്കേ​ജി​നു പി​ന്നാ​ലെ, യാ​ത്ര ചെ​യ്യാ​ന്‍ ബാ​ങ്കി​ല്‍​നി​ന്നു ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ (കെ​എ​ഫ്ഡി​സി). പ​ലി​ശ​യി​ല്ലാ​ത്ത ലോ​ണ്‍ 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടി​ല്‍ ല​ഭി​ക്കു​ന്ന ഓ​ഫ​റാ​ണ് കെ​എ​ഫ്ഡി​സി യാ​ത്രാ പ്രേ​മി​ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ഷോ​ല എ​ന്ന ബ്രാ​ന്‍​ഡി​നു കീ​ഴി​ല്‍ കെ​എ​ഫ്ഡി​സി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ട്രാ​വ​ല്‍ ടു​ഡേ, പേ ​ടു​മോ​റോ എ​ന്ന പേ​രി​ല്‍, യാ​ത്ര​ക​ള്‍​ക്കു ചെ​ല​വാ​കു​ന്ന പ​ണം ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കെ​എ​ഫ്ഡി​സി നേ​രി​ട്ടു ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ചു​രു​ങ്ങി​യ​ത് 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​കും പ​ദ്ധ​തി. ബാ​ങ്കും കെ​എ​ഫ്ഡി​സി​യും ഒ​ന്നി​ച്ചാ​ണ് പാ​ക്കേ​ജ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​ള​വു​ക​ള്‍ ന​ല്‍​കു​ക. ആ​ക്‌​സി​സ് ബാ​ങ്കാ​ണ് നി​ല​വി​ല്‍ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. വ​ര്‍​ക്കേ​ഷ​ന്‍ ബു​ക്കിം​ഗി​നാ​യും വാ​യ്പാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മൂ​ന്നു രാ​ത്രി​യും നാ​ലു പ​ക​ലും…

Read More

സി​സേ​റി​യ​ൻ നി​ര​ക്ക് കൂ​ടു​ന്ന​തി​നു പി​ന്നി​ൽ..‍?

ആ​ദ്യ​ത്തെ പ്ര​സ​വം സി​സേ​റി​യ​ന്‍ വ​ഴി ആ​യി​രു​ന്നെ​ങ്കി​ല്‍ ആ​ദ്യ​ത്തെ പ്ര​സ​വം സി​സേ​റി​യ​ന്‍ വ​ഴി ആ​യി​രു​ന്നെ​ങ്കി​ല്‍ പി​ന്നീ​ടു​ള്ള പ്ര​സ​വ​ങ്ങ​ളും സി​സേ​റി​യ​ന്‍ ത​ന്നെ ആ​യി​രി​ക്കും. സി​സേ​റി​യ​ന്‍ ചെ​യ്യു​ന്ന​ത് ഗ​ര്‍​ഭ​പാ​ത്രം കീ​റി​യി​ട്ടാ​ണ​ല്ലോ. അ​വി​ടെ തു​ന്ന​ലി​ട്ട് അ​തു​ണ​ങ്ങു​മ്പോ​ള്‍ പൂ​ര്‍​വ​സ്ഥി​തി പ്രാ​പി​ക്കു​മെ​ങ്കി​ലും അ​ടു​ത്ത ഗ​ര്‍​ഭ​ത്തി​ല്‍ പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങു​മ്പോ​ള്‍ അ​വി​ടം വി​ട്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ല്‍ ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക​യും അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടാ​ണ് വീ​ണ്ടും ഒ​രു സി​സേ​റി​യ​ന്‍ ത​ന്നെ​യാ​ണു സു​ര​ക്ഷി​ത​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചു പോ​കു​ന്ന​ത്. വ​ന്ധ്യ​താ ചി​കി​ത്സ​യി​ലൂ​ടെ​യു​ള്ള ഗ​ര്‍​ഭ​ങ്ങ​ൾ സി​സേ​റി​യ​ന്‍ കൂ​ടു​ന്ന​തി​നു​ള്ള മ​റ്റൊ​രു കാ​ര​ണം അ​ത്യാ​ധു​നി​ക വ​ന്ധ്യ​താ ചി​കി​ത്സ​യി​ലൂ​ടെ​യു​ള്ള ഗ​ര്‍​ഭ​ങ്ങ​ളാ​ണ്. ഐ​വി​എ​ഫ്, ഇ​ക്‌​സി മു​ത​ലാ​യ ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന ഗ​ര്‍​ഭ​ത്തി​ല്‍ പ​ല​പ്പോ​ഴും ഇ​ര​ട്ട​ക്കു​ട്ടി​ക​ളോ അ​തി​ലും കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ളോ കാ​ണാ​നു​ള്ള സാ​ദ്ധ്യ​ത​യു​ണ്ട്. മ​ൾ​ട്ടി​പ്പി​ൽ പ്ര​ഗ്ന​ൻ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടും ഇ​വ (Twins, Triplets, Quadruplets). അ​തു​കൊ​ണ്ട് ത​ന്നെ ഗ​ര്‍​ഭ​ത്തി​ലെ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്നു.വ​ന്ധ്യ​താ​ചി​കി​ത്സ​യി​ലൂ​ടെ ഗ​ര്‍​ഭം ധ​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടെ വീ​ട്ടു​കാ​ര്‍​ക്കും…

Read More