ആ​ർ. ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ ആ​യി തു​ട​രും; ന​ൽ​കി​യ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്ത്‌ ആ​ക്കാ​നു​ള്ള ക​ത്ത്: വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്താ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്തൊ​ണ് ല​ഭി​ച്ച​ത് എ​ന്നാ​ണ് മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം.

ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ ആ​യി തു​ട​രും. എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​രും മേ​യ​ർ​ക്ക് ക​ത്ത് ന​ൽ​കാ​റു​ണ്ടെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ എ​ന്ന നി​ല​ക്ക് ശ്രീ​ലേ​ഖ​യ്ക്ക് ആ​രോ​ഗ്യ പ്ര​ശ്നം ഉ​ണ്ടെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണം ന​ന്നാ​യി പോ​ക​ണം അ​ത്രേ അ​ല്ലേ ഉ​ള്ളൂ​വെ​ന്നും പ്ര​തി​സ​ന്ധി ഇ​ല്ലാ​യെ​ന്നും മേ​യ​ർ വി​വി രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി. ശ്രീ​ലേ​ഖ ന​ൽ​കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്താ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചി​ല​തി​ൽ പാ​ർ​ട്ടി​യും ചി​ല​തി​ൽ താ​നും ഇ​ട​പെ​ടേ​ണ്ട​താ​ണെ​ന്ന് രാ​ജേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. ഒ​രു സ്വ​ത​ന്ത്ര​ന്റെ പി​ന്തു​ണ​യോ​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഭ​രി​ക്കു​ന്ന ബി​ജെ​പി​യ്ക്ക് ശ്രീ​ലേ​ഖ​യു​ടെ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

Related posts

Leave a Comment