വി. ​ചെ​ന്താ​മ​രാ​ക്ഷ​ൻ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി; ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ മാ​റ്റി

പാ​ല​ക്കാ​ട്: പ​രാ​തി​ക​ളെ തു​ട​ർ​ന്നു സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത വി​ശാ​ല ജി​ല്ലാ സ​മി​തി യോ​ഗ​ത്തി​ലാ​ണ് സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി​യും നേ​തൃ​മാ​റ്റ​വും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മു​ൻ എം​എ​ൽ​എ​യാ​യ വി. ​ചെ​ന്താ​മ​രാ​ക്ഷ​നാ​ണ് പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി.

ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​ലും വി​മ​ത നീ​ക്ക​ങ്ങ​ൾ ത​ട​യു​ന്ന​തി​ലും സു​രേ​ഷ് ബാ​ബു പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ഒ​റ്റ​പ്പാ​ലം, പു​തു​ശേ​രി തു​ട​ങ്ങി​യ ഏ​രി​യ ക​മ്മി​റ്റി​ക​ൾ യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു.

കോ​ങ്ങാ​ട്, തൃ​ത്താ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യാ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​ട്ട​പ്പാ​ടി​യി​ലെ അ​ന​ധി​കൃ​ത ഭൂ​മി ഇ​ട​പാ​ടു​ക​ളി​ൽ ചി​ല സി​പി​എം നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.

പാ​ർ​ട്ടി റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യു​ടെ സ്വ​ഭാ​വ​ത്തി​ലേ​ക്ക് മാ​റി​യെ​ന്നും നേ​താ​ക്ക​ളു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന ശൈ​ലി​യും നി​ല​വി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.

Related posts

Leave a Comment