‘പ്രൊ​ജ​ക്ട് അ​ന്ന​പൂ​ർ​ണ’: 400 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി ന​ടി ര​ശ്മി​ക മ​ന്ദാ​ന

ന​മ്മ​ൾ ചെ​യ്യു​ന്ന ചെ​റി​യൊ​രു കാ​രു​ണ്യ​പ്ര​വൃ​ത്തി​ക്ക് പോ​ലും മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ഴും സ​ഹ​ജീ​വി​ക​ളോ​ട് അ​നു​ക​മ്പ കാ​ണി​ക്കാ​ൻ മ​ടി​ക്കാ​ത്ത ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ പു​തി​യ പ്ര​വ​ർ​ത്ത​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലും വ​ലി​യ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

താ​ൻ അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും പാ​വ​പ്പെ​ട്ട​വ​ർ​ക്ക് താ​ങ്ങാ​വാ​നു​ള്ള ന​ടി​യു​ടെ തീ​രു​മാ​നം കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. “പ്രൊ​ജ​ക്ട് അ​ന്ന​പൂ​ർ​ണ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 400 കു​ടും​ബ​ങ്ങ​ളെ​യാ​ണ് താ​രം ദ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും പ​ല​ച​ര​ക്കു​ക​ളും ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ര​ശ്മി​ക ല​ഭ്യ​മാ​ക്കും. മൂ​ന്ന് മാ​സം വീ​ത​മു​ള്ള ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക. നി​ത്യ​നി​ദാ​ന ചെ​ല​വു​ക​ളി​ൽ വ​ലി​യൊ​രു പ​ങ്കു​വ​ഹി​ക്കു​ന്ന പ​ല​ച​ര​ക്ക് തു​ക ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ, ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ആ ​തു​ക മ​റ്റ് ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

മു​ന്പൊ​ക്കെ ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ അ​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​റാ​യി​രു​ന്നു ന​ടി​യു​ടെ പ​തി​വ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ത് പ​ര​സ്യ​മാ​ക്കി​യ​ത് മ​റ്റു​ള്ള​വ​ർ​ക്കും ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് ക​രു​തി​യാ​ണെ​ന്ന് ര​ശ്മി​ക വ്യ​ക്ത​മാ​ക്കു​ന്നു.

താ​ൻ അ​ഭി​ന​യി​ക്കു​ന്ന “ര​ണ​ബാ​ലി’ എ​ന്ന സി​നി​മ​യി​ലെ ‘ജ​യ​മ്മ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള മ​ന​സു​ണ്ടെ​ന്നും, സ്വ​ന്തം വ്യ​ക്തി​ത്വ​വു​മാ​യി ഏ​റെ സാ​മ്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണി​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

“സ​ഹാ​യ​ങ്ങ​ൾ എ​പ്പോ​ഴും വ​ലു​താ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല, ന​മ്മ​ളാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ൽ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് തു​ട​ങ്ങാം” എ​ന്ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് താ​രം താ​ൻ ന​ൽ​കു​ന്ന പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും ഒ​ന്നി​ക്കു​ന്ന “ര​ണ​ബാ​ലി’ ഇ​ന്ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കെ, സി​നി​മ​യ്ക്കും അ​പ്പു​റം ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക എ​ന്ന ന​ടി.

Related posts

Leave a Comment