രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ 2ലെ ഋതിക് റോഷന്റെ അതിഥിവേഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ആഡംബര സ്പോർട്സ് കാറിൽ പോലീസ് സ്റ്റേഷനിലെത്തുന്ന താരത്തിന്റെ സ്റ്റൈലിഷ് പ്രവേശന രംഗം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
നാല്പത് വർഷങ്ങൾക്കുശേഷം രജനീകാന്തും ഋതിക് റോഷനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജയിലർ 2. 1986-ലെ “ഭഗവാൻ ദാദ’യ്ക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘ജയിലർ 2’ ശ്രദ്ധ നേടുന്നു. ഋതിക്കിന്റെ സ്റ്റൈലിഷ് വരവും ആത്മവിശ്വാസവും സ്ക്രീൻ സാന്നിധ്യവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബോളിവുഡിലെ മാസ് ആക്ഷൻ വേഷങ്ങളിൽ ഋതിക്കിന്റെ കഴിവ് വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന അഭിപ്രായവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.
പുറത്തുവന്ന ദൃശ്യങ്ങളിൽ സ്പോർട്സ് കാറിൽ പോലീസ് സ്റ്റേഷനിലെത്തുന്ന ഋതിക്, വാഹനത്തിൽനിന്ന് ഇറങ്ങിവരുന്നതാണ് കാണാനാകുന്നത്. താരത്തിന്റെ സ്ക്രീൻ സാന്നിധ്യത്തെ പ്രശംസിച്ച ആരാധകർ, ‘വിക്രം വേദ’യിലെ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുമായും ഈ രംഗത്തിലെ പ്രകടനത്തെ താരതമ്യം ചെയ്യുന്നുണ്ട്.
ഋതിക്കിന്റെ വരവിൽ മാത്രം ഒതുങ്ങുന്നതല്ല ആരാധകരുടെ ആവേശം. രജനീകാന്തിന്റെ അഭിനയശൈലിയോടും അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതത്തോടുമൊപ്പം ഋതിക്കിന്റെ സ്ക്രീൻ സാന്നിധ്യവും ചർച്ചയാകുന്നുണ്ട്.
1986-ൽ പുറത്തിറങ്ങിയ ‘ഭഗവാൻ ദാദ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്പോൾ അന്ന് ബാലതാരമായിരുന്ന ഋതിക്. രജനീകാന്തിന്റെ കഥാപാത്രത്തിന്റെ ദത്തുപുത്രനായ ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
