40 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ജ​നി​യും ഋ​തി​ക്കും

ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യെ​ത്തു​ന്ന ‘ജ​യി​ല​ർ 2ലെ ​ഋ​തി​ക് റോ​ഷ​ന്‍റെ അ​തി​ഥി​വേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ക​യാ​ണ്. ആ​ഡം​ബ​ര സ്പോ​ർ​ട്സ് കാ​റി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന താ​ര​ത്തി​ന്‍റെ സ്റ്റൈ​ലി​ഷ് പ്ര​വേ​ശ​ന രം​ഗം ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

നാ​ല്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ജ​നീ​കാ​ന്തും ഋ​തി​ക് റോ​ഷ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ജ​യി​ല​ർ 2. 1986-ലെ “​ഭ​ഗ​വാ​ൻ ദാ​ദ’​യ്ക്കു​ശേ​ഷം ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം​കൂ​ടി​യാ​ണ് ‘ജ​യി​ല​ർ 2’ ശ്ര​ദ്ധ നേ​ടു​ന്നു. ഋ​തി​ക്കി​ന്‍റെ സ്റ്റൈ​ലി​ഷ് വ​ര​വും ആ​ത്മ​വി​ശ്വാ​സ​വും സ്ക്രീ​ൻ സാ​ന്നി​ധ്യ​വും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ബോ​ളി​വു​ഡി​ലെ മാ​സ് ആ​ക്ഷ​ൻ വേ​ഷ​ങ്ങ​ളി​ൽ ഋ​തി​ക്കി​ന്‍റെ ക​ഴി​വ് വേ​ണ്ട​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഉ​യ​രു​ന്നു​ണ്ട്.

പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ സ്പോ​ർ​ട്സ് കാ​റി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ഋ​തി​ക്, വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന​താ​ണ് കാ​ണാ​നാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ സ്ക്രീ​ൻ സാ​ന്നി​ധ്യ​ത്തെ പ്ര​ശം​സി​ച്ച ആ​രാ​ധ​ക​ർ, ‘വി​ക്രം വേ​ദ’​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​ഭാ​വ​ങ്ങ​ളു​മാ​യും ഈ ​രം​ഗ​ത്തി​ലെ പ്ര​ക​ട​ന​ത്തെ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്.

ഋ​തി​ക്കി​ന്‍റെ വ​ര​വി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ആ​രാ​ധ​ക​രു​ടെ ആ​വേ​ശം. ര​ജ​നീ​കാ​ന്തി​ന്‍റെ അ​ഭി​ന​യ​ശൈ​ലി​യോ​ടും അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തോ​ടു​മൊ​പ്പം ഋ​തി​ക്കി​ന്‍റെ സ്ക്രീ​ൻ സാ​ന്നി​ധ്യ​വും ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

1986-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഭ​ഗ​വാ​ൻ ദാ​ദ’ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ന്ന് ബാ​ല​താ​ര​മാ​യി​രു​ന്ന ഋ​തി​ക്. ര​ജ​നീ​കാ​ന്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ദ​ത്തു​പു​ത്ര​നാ​യ ഗോ​വി​ന്ദ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

Related posts

Leave a Comment