ആ​ഘോ​ഷ​ത്തി​ന് ശേ​ഷം കൂ​ട്ട​ത്തോ​ടെ വ​സ്ത്ര​ങ്ങ​ൾ തി​രി​കെ ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ൾ; ല​ജ്ജാ​ഹീ​ന​മാ​യ പ്ര​വൃ​ത്തി​യെ​ന്ന് വി​മ​ർ​ശ​നം, വീ​ഡി​യോ വൈ​റ​ൽ

ന​വ​രാ​ത്രി, ദാ​ണ്ടി​യ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​യു​ട​ൻ ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ വ​ലി​യ തോ​തി​ൽ തി​രി​കെ അ​യ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ആ​ഘോ​ഷ രാ​വു​ക​ളി​ൽ ധ​രി​ക്കാ​ൻ മാ​ത്രം വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ച്ച ശേ​ഷം ഇ​വ തി​രി​കെ ന​ൽ​കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​പ്പോ​ൾ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

എ​ക്സ് ഉ​പ​യോ​ക്താ​വാ​യ നി​ഷാ​ന്ത് ചാ​ന്ത് പ​ങ്കു​വെ​ച്ച വൈ​റ​ൽ വീ​ഡി​യോ​യി​ൽ, ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വ​ലി​യ ഇ-​കൊ​മേ​ഴ്‌​സ് പാ​ഴ്സ​ൽ കെ​ട്ടു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. ബാ​ർ​കോ​ഡു​ക​ളും ഷി​പ്പിം​ഗ് ലേ​ബ​ലു​ക​ളും പ​തി​ച്ച ഒ​ട്ട​ന​വ​ധി പാ​ഴ്സ​ലു​ക​ളാ​ണ് കെ​ട്ടു​ക​ളാ​യും വ​ലി​യ ബാ​ഗു​ക​ളി​ലാ​യും അ​വി​ടെ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്രം പു​തി​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​വ മ​ട​ക്കി ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യെ കാ​ണി​ച്ച് “ദാ​ണ്ടി​യ ക​ഴി​ഞ്ഞു… ഡ്ര​സ് റി​ട്ടേ​ൺ. ല​ജ്ജാ​ഹീ​ന​രാ​യ ത​ല​മു​റ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​പ്ര​വൃ​ത്തി ചെ​റി​യ വ്യാ​പാ​രി​ക​ളെ​യും ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​ക്കാ​രെ​യു​മാ​ണ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. റി​ട്ടേ​ൺ പ്രോ​സ​സിം​ഗ് ചെ​ല​വു​ക​ളും ന​ഷ്ട​വും പൂ​ർ​ണ​മാ​യും വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് ഈ ​ക​ച്ച​വ​ട​ക്കാ​രാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ആ​ഘോ​ഷ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത പാ​വ​പ്പെ​ട്ട​വ​രു​ള്ള നാ​ടു​ക​ളി​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ കാ​ണി​ക്കു​ന്ന​ത് തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യാ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

 

Related posts

Leave a Comment