ന​വ​ജാ​ത ശി​ശു​വി​ന്‍റെ ‘കൂ​ൾ പോ​സ്’! ഈ​ജി​പ്തി​ൽ നി​ന്നു​ള്ള കുഞ്ഞിന്‍റെ വീഡിയോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ !

ജ​നി​ച്ചു​വീ​ണ ഉ​ട​നെ ക​ര​യു​ന്ന​താ​ണ് സാ​ധാ​ര​ണ​യാ​യി ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​തി​വ്. എ​ന്നാ​ൽ ഈ ​ലോ​ക​ത്തേ​ക്ക് എ​ത്തി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ക​ഴി​ഞ്ഞ ഒ​രു കു​ഞ്ഞ് യാ​തൊ​രു ടെ​ൻ​ഷ​നു​മി​ല്ലാ​തെ അ​തീ​വ ശാ​ന്ത​നാ​യി കി​ട​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി​യും കൗ​തു​ക​വും ഉ​ണ്ടാ​ക്കു​ന്ന​ത്. ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ നി​ന്നു​ള്ള ഒ​രു ശി​ശു​രോ​ഗ വി​ദ​ഗ്ദ്ധ​നാ​ണ് ഈ ​മ​നോ​ഹ​ര ദൃ​ശ്യം പ​ങ്കു​വെ​ച്ച​ത്.

ഡോ​ക്ട​ർ ഇ​സ്ലാം എ​ൽ​ഡെ​ഹ് എ​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ദ്ധ​നാ​ണ് പ്ര​സ​വാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ന​വ​ജാ​ത ശി​ശു​വി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. ചു​റ്റും ന​ട​ക്കു​ന്ന യാ​തൊ​രു കാ​ര്യ​ങ്ങ​ളും ത​ന്നെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന മ​ട്ടി​ൽ, എ​ല്ലാ ആ​ശ​ങ്ക​ക​ളും വെ​ടി​ഞ്ഞ് വ​ള​രെ റി​ലാ​ക്സ്ഡ് ആ​യ ഭാ​വ​ത്തി​ലാ​ണ് കു​ഞ്ഞ് കി​ട​ക്കു​ന്ന​ത്.

ഈ ​ലോ​ക​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നോ നാ​ളെ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നോ യാ​തൊ​രു ടെ​ൻ​ഷ​നു​മി​ല്ലാ​ത്ത ഒ​രു ത​ത്വ​ചി​ന്ത​ക​നെ പോ​ലെ​യാ​ണ് കു​ഞ്ഞ് കി​ട​ക്കു​ന്ന​ത് എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട നെ​റ്റി​സ​ൺ​സ് ത​മാ​ശ​രൂ​പേ​ണ ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. ജ​നി​ച്ച​യു​ട​നെ ത​ന്നെ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ പാ​ഠ​ങ്ങ​ളും പ​ഠി​ച്ചു​വെ​ച്ച മ​ട്ടി​ലു​ള്ള കു​ഞ്ഞി​ന്‍റെ ഭാ​വ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം​ക​വ​ർ​ന്നു ക​ഴി​ഞ്ഞു.

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ആ​കു​ല​പ്പെ​ടാ​തെ കാ​ര്യ​ങ്ങ​ളെ കൂ​ളാ​യി കാ​ണാ​ൻ ഈ ​കു​ഞ്ഞി​നെ ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​ഭി​പ്രാ​യം. എ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളു​ടെ വി​വി​ധ മു​ഖ​ഭാ​വ​ങ്ങ​ളും കി​ട​പ്പും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും, ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​ത്രം നീ​ണ്ടു​നി​ന്ന ഈ ​ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ൽ ചി​രി​യും സ​ന്തോ​ഷ​വും പ​ര​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

 

 

Related posts

Leave a Comment