ഫി​ക്സ​ഡ് ല​ഞ്ച് ബ്രേ​ക്ക്, 9 മ​ണി​ക്കൂ​ർ ജോ​ലി; ആ​ദ്യ കോ​ർ​പ്പ​റേ​റ്റ് ജോ​ലി​യി​ലെ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് യു​വ​തി, പോ​സ്റ്റ് വൈ​റ​ൽ

ആ​ദ്യ​മാ​യി ഒ​രു കോ​ർ​പ്പ​റേ​റ്റ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഒ​രു ജെ​ൻ​സി യു​വ​തി​യു​ടെ ഓ​ഫീ​സ് അ​നു​ഭ​വ​ങ്ങ​ളും പ​രാ​തി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. നി​ശ്ചി​ത സ​മ​യ​ത്തു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം, ക​ർ​ശ​ന​മാ​യ ഹാ​ജ​ർ നി​യ​മ​ങ്ങ​ൾ, ക​ടു​പ്പ​മേ​റി​യ മാ​നേ​ജ​ർ എ​ന്നി​വ​രു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ പാ​ടു​പെ​ടു​ന്ന ത​ന്‍റെ ക​സി​ൻ പ​ങ്കു​വെ​ച്ച ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഷീ​ത​ൽ എ​ന്ന യു​വ​തി​യാ​ണ് എ​ക്സി​ൽ പ​ങ്കു​വെ​ച്ച​ത്.

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് വെ​റും 45 മി​നി​റ്റ് മാ​ത്ര​മാ​ണ്. ആ ​സ​മ​യ​ത്ത് മാ​ത്ര​മേ ക​ഴി​ക്കാ​ൻ പാ​ടു​ള്ളൂ. അ​തി​നു​മു​മ്പ് വി​ശ​ന്നാ​ൽ എ​ന്ത് ചെ​യ്യു​മെ​ന്നാ​ണ് യു​വ​തി​യു​ടെ ചോ​ദ്യം.

മാ​സ​ത്തി​ൽ ആ​കെ മൂ​ന്ന് പെ​യ്ഡ് ലീ​വ് മാ​ത്ര​മാ​ണു​ള്ള​ത്. ഓ​ഫീ​സ് സ​മ​യ​ത്ത് പ​ര​മാ​വ​ധി 10 മി​നി​റ്റ് വ​രെ മാ​ത്ര​മാ​ണ് വൈ​കാ​ൻ അ​നു​വാ​ദ​മു​ള്ള​ത്. മു​ഴു​വ​ൻ സ​മ​യ​വും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു.

ഇ​തി​നി​ട​യി​ൽ മാ​നേ​ജ​റു​ടെ പെ​രു​മാ​റ്റ​വും യു​വ​തി​യെ വ​ല്ലാ​തെ ത​ള​ർ​ത്തി. ഒ​രു പ്ര​ധാ​ന പ്രോ​ജ​ക്റ്റാ​യ​തി​നാ​ൽ തെ​റ്റു​ക​ൾ വ​രു​ത്ത​രു​ത് എ​ന്നും, വ​ല്ല​തും അ​റി​യാ​ത്ത പ​ക്ഷം മ​റ്റു​ള്ള​വ​രോ​ട് ചോ​ദി​ച്ച് മ​ന​സി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് മാ​നേ​ജ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത് ത​ന്നെ മാ​നേ​ജ​ർ അ​പ​മാ​നി​ച്ച​താ​ണെ​ന്നാ​ണ് യു​വ​തി ക​രു​തി​യ​ത്.

“ഞാ​ൻ എ​ങ്ങ​നെ ഇ​വി​ടെ ജീ​വി​ക്കും? എ​ന്‍റെ മാ​ന​സി​ക നി​ല ത​ക​ർ​ന്നു, ക​ണ്ണി​നു ചു​റ്റും ക​റു​ത്ത പാ​ടു​ക​ൾ വ​ന്നു തു​ട​ങ്ങി. ഞാ​ൻ ഇ​തി​നൊ​ന്നും വേ​ണ്ടി​യി​രു​ന്നി​ല്ല സൈ​ൻ അ​പ്പ് ചെ​യ്ത​ത്” എ​ന്ന ക​സി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് ത​നി​ക്ക് ചി​രി അ​ട​ക്കാ​നാ​യി​ല്ലെ​ന്ന് ഷീ​ത​ൽ കു​റി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. മി​ല്ലേ​നി​യ​ലു​ക​ളും മു​ൻ ത​ല​മു​റ​യും ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി സ​ഹി​ച്ചു​വെ​ന്നും, മാ​റ്റ​ങ്ങ​ൾ വ​ര​ണ​മെ​ങ്കി​ൽ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​സ​മ​യ​ത്ത് പോ​ലും ഇ​ത്ര​യ​ധി​കം നി​യ​ന്ത്ര​ണ​ങ്ങ​ൾ വെ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച് മ​റ്റു ചി​ല​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment