ഗ്വാ​ളി​യ​ർ ശീ​ത​ള മാ​താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ട്ര​ക്ക് അ​പ​ക​ടം: പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി രാ​കേ​ഷ് ശു​ക്ല; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ഉ​റ​പ്പ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ൽ ശീ​ത​ള മാ​താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ട്ര​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി രാ​കേ​ഷ് ശു​ക്ല ഗ്വാ​ളി​യ​റി​ലെ ട്രോ​മാ സെ​ന്‍റ​റി​ലെ​ത്തി.

സ്ഥി​തി​ഗ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​കേ​ഷ് ശു​ക്ല പ​റ​ഞ്ഞു.

Related posts

Leave a Comment