മാ​സ​പ്പ​ടി​ക്കേസിൽ ഹ​വാ​ല പ​ണ​മൊ​ഴു​ക്കി​ന്‍റെ ചു​രു​ള​ഴി​ക്കാ​ൻ ഇ​ഡി; മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും പ്ര​തി​ക​ളാ​യ കേ​സി​ൽ വി​ദേ​ശ​ത്തു​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കും, റി​യാ​സി​ന് കു​രു​ക്ക് മു​റു​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​വാ​ല​കേ​സ് അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ദു​ബാ​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്കം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രം​ഭി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും പ്ര​തി​ക​ളാ​യ കേ​സി​ൽ വി​ദേ​ശ​ത്തു​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ നീ​ക്കം.

ഒ​രു രാ​ജ്യ​ത്തു​നി​ന്ന് മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നി​യ​മ​രേ​ഖ​യാ​യ ലെ​റ്റേ​ഴ്‌​സ് റോ​ഗേ​റ്റ​റി കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​ഡി ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി പി​എം​എ​ൽ​എ കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി നേ​ടി​യ​ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ദു​ബാ​യി​ലെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​നൊ​പ്പം ഹ​വാ​ല വ​ഴി പ​ണം കൈ​മാ​റി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ക്കും. വി​ദേ​ശ​ത്തേ​ക്ക് പ​ണം കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് ഇഡി​യു​ടെ വി​ല​യി​രു​ത്ത​ൽ.

2024 ജൂ​ലൈ മു​ത​ൽ 2025 ജൂ​ലൈ വ​രെ മു​ഹ​മ്മ​ദ് റി​യാ​സ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം. ഈ ​ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ബാ​യി​ൽ​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്.

വ​രു​മാ​ന സ്രോ​ത​സി​ന് അ​പ്പു​റ​മു​ള്ള 20 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. വീ​ണ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത റെ​ഡ് ബു​ക്കി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ണ്ടെ​ന്നും റി​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹ​വാ​ല ചാ​ന​ലി​ലൂ​ടെ അ​ഞ്ചു​ത​വ​ണ​യാ​യി 1.2 കോ​ടി രൂ​പ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ഡി​പ​റ​യു​ന്നു.

Related posts

Leave a Comment