തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട ഹവാലകേസ് അന്വേഷണം ദുബായിലേക്ക്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതികളായ കേസിൽ വിദേശത്തുനിന്ന് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് തെളിവുകൾ ശേഖരിക്കുന്നതിനായി വിവരങ്ങൾ ആവശ്യപ്പെടാൻ ഉപയോഗിക്കുന്ന നിയമരേഖയായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറുന്നതിനുള്ള നടപടികളാണ് ഇഡി ആലോചിക്കുന്നത്. ഇതിനായി പിഎംഎൽഎ കോടതിയിൽനിന്ന് അനുമതി നേടിയശേഷം വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് തീരുമാനം. ദുബായിലെ ബന്ധപ്പെട്ട ഏജൻസികളിൽനിന്ന് വിവരങ്ങൾ തേടുന്നതിനൊപ്പം ഹവാല വഴി പണം കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും ശേഖരിക്കും. വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ മുഹമ്മദ് റിയാസ് സുഹൃത്തുക്കളുമായി…
Read More