ജയിലർ 2 ആദ്യ ദിന പ്രദർശനത്തിന് ശേഷം മോഹൻലാൽ ആരാധകർ തൃപ്തരല്ലായിരുന്നു. സംവിധായകൻ നെൽസന്റെ കമന്റ് ബോക്സില്‍ തങ്ങളുടെ അമർഷം തീര്‍ക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.
രജിനിക്കൊപ്പവും അനിരുദ്ധിനൊപ്പവും നില്ക്കുന്ന ഫോട്ടോയുടെ താഴെ മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളും സ്റ്റിക്കറുകളുംവച്ച് കമന്റ് ഇടുന്നത്. മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവച്ചും താരത്തെ പോലെയുള്ള അഭിനേതാവിനോട് ചെയ്തത് മോശമായെന്നുമുള്ള കമന്റുകളാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.
ജയിലറിന്റെ ആദ്യ ഭാഗത്തിൽ മോഹൻലാൽ ചെയ്ത മാത്യു എന്ന കഥാപാത്രം കുറച്ച് സമയത്തേക്കാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും സെപ്പറേറ്റ് ഫാന്‍ബേസ് തന്നെയുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ താരത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
