2,400 കി​ലോ​മീ​റ്റ​ർ കാൽനടയാത്ര; ആ​രാ​ധ​ക​നെ ചേ​ർ​ത്തു​പി​ടി​ച്ച് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ, മടക്കയാത്രയ്ക്ക് വഴിയൊരുക്കി താരം!

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ കാ​ണാ​ൻ ഏ​ക​ദേ​ശം 2,400 കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് ആ​രാ​ധ​ക​ൻ. ല​ക്നൗ​വി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്കും പി​ന്നീ​ട് ബെം​ഗ​ളൂ​രു​വി​ലേ​ക്കും കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്ത ര​വി കു​മാ​ർ എ​ന്ന യു​വാ​വി​നാ​ണ് ത​ന്‍റെ പ്രി​യ​താ​ര​ത്തെ നേ​രി​ൽ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ഈ ​ആ​രാ​ധ​ക​ന്‍റെ ആ​ത്മാ​ർ​ത്ഥ​ത​യെ അ​ഭി​ന​ന്ദി​ക്കു​ക​യും മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ ര​വി കു​മാ​ർ ഈ ​ദീ​ർ​ഘ​ദൂ​ര യാ​ത്ര ആ​രം​ഭി​ച്ച​ത്. ആ​ദ്യം ല​ക്നൗ​വി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് 1,400 കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന ര​വി, പാ​ണ്ഡ്യ ആ ​സ​മ​യ​ത്ത് ബെം​ഗ​ളൂ​രു​വി​ലാ​ണെ​ന്ന് അ​റി​യു​ക​യാ​യി​രു​ന്നു.

ല​ക്ഷ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന ര​വി, അ​വി​ടെ നി​ന്ന് 990 കി​ലോ​മീ​റ്റ​ർ കൂ​ടി യാ​ത്ര ചെ​യ്താ​ണ് ഒ​ടു​വി​ൽ ബെം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ത​ന്റെ യാ​ത്ര​യു​ടെ വി​ശേ​ഷ​ങ്ങ​ളും ക​ഷ്ട​പ്പാ​ടു​ക​ളും ഇ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

ര​വി​യെ നേ​രി​ൽ ക​ണ്ട ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ത​നി​ക്ക് വേ​ണ്ടി ത​യ്യാ​റാ​ക്കി​യ പോ​സ്റ്റ​ർ നോ​ക്കു​ക​യും ഇ​ത്ര​യും ദൂ​രം ന​ട​ന്നു​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ ര​വി​യെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും, സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ത​ന്‍റെ മാ​നേ​ജ​റോ​ട് ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ഏ​ർ​പ്പാ​ടാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

താ​ര​ത്തി​ന്‍റെ ഈ ​മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തെ​യും ആ​രാ​ധ​ക​ന്‍റെ ആ​ത്മാ​ർ​ത്ഥ​ത​യെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. പാ​ണ്ഡ്യ​യും ര​വി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ന് താ​ഴെ സ്നേ​ഹം അ​റി​യി​ച്ച് ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment