സൂപ്പർസ്റ്റാർ രജനികാന്തിന്റെ കടുത്ത ആരാധകനാണ് സഞ്ജു സാംസൺ. ‘ജയിലർ 2’ കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ടീമംഗങ്ങൾക്കുമൊപ്പം സിനിമ കാണാനാണ് സഞ്ജു തിയേറ്റർ വാടകയ്ക്ക എടുത്തത്.
ഈ മാസം 15ന് റിലീസ് ചെയ്ത ചിത്രം 16നാണ് ബംഗളൂരുവിലെ തിയേറ്ററിൽ സഞ്ജു കണ്ടത്. ഡൽഹിയിൽ ഒരു ചടങ്ങുണ്ടായിരുന്നതിനാൽ റിലീസ് ദിവസം സിനിമ കാണാൻ സാധിക്കാത്തതിനെ തുടർന്നാണ് താരം തൊട്ടടുത്ത ദിവസം സുഹൃത്തുക്കൾക്കും ഭാര്യ ചാരുലതയ്ക്കും ഒപ്പം ഇന്ത്യൻ ടീമിലെ തമിഴ് അറിയാവുന്ന സഹതാരങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും കൂട്ടി പ്രത്യേക സ്ക്രീനിംഗ് ഒരുക്കിയത്
2023 മാർച്ചിൽ ചെന്നൈയിലെ രജനീകാന്തിന്റെ വസതിയിൽ വെച്ച് സഞ്ജു അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. 7 വയസുള്ളപ്പോൾ മാതാപിതാക്കളോട് പറഞ്ഞ തന്റെ 21 വർഷത്തെ വലിയൊരു സ്വപ്നമാണ് സഫലമായതെന്ന് രജനിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
