60 ദി​വ​സം ഉ​റ​ങ്ങി സ​മ്പാ​ദി​ച്ച​ത് 9.6 ല​ക്ഷം രൂ​പ! ‘ഇ​ന്ത്യ​ൻ​സ് സ്ലീ​പ്പ് ചാ​മ്പ്യ​നാ​യി’ മും​ബൈ സ്വ​ദേ​ശി​നി

ഉ​റ​ക്കം ഒ​രു വ​രു​മാ​ന മാ​ർ​ഗ​മാ​ക്കി മാ​റ്റി ല​ക്ഷ​ങ്ങ​ൾ നേ​ടി​യി​രി​ക്കു​ക​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ ജി​നി​യ ചാ​റ്റ​ർ​ജി. ഫ​ർ​ണി​ഷിം​ഗ് ക​മ്പ​നി​യാ​യ ‘വേ​ക്ഫി​റ്റ്’ (Wakefit) സം​ഘ​ടി​പ്പി​ച്ച സ്ലീ​പ്പ് ഇ​ന്‍റേ​ൺ​ഷി​പ്പി​ൽ വി​ജ​യി​ച്ചാ​ണ് ജി​നി​യ 9.6 ല​ക്ഷം രൂ​പ​യും ക​മ്പ​നി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന സൗ​ജ​ന്യ യാ​ത്ര​യും സ്വ​ന്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ സ്ക്രീ​നിം​ഗി​നും ശേ​ഷം 10 പേ​രെ മാ​ത്രം ഫൈ​ന​ൽ ഇ​ന്റേ​ൺ​ഷി​പ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. 60 ദി​വ​സ​ത്തോ​ള​മാ​യി​രു​ന്നു മ​ത്സ​രം.

വെ​റു​തെ ഉ​റ​ങ്ങു​ക മാ​ത്ര​മ​ല്ല, കൃ​ത്യ​മാ​യ സ്ലീ​പ്പ് ഷെ​ഡ്യൂ​ൾ പാ​ലി​ക്കു​ന്ന​തി​നൊ​പ്പം ക്രി​യേ​റ്റീ​വാ​യ ടാ​സ്കു​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണ​മാ​യി​രു​ന്നു. സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ ഉ​റ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന ‘സ്ലീ​പ്പ് സി​നി​മ’, സം​ഭാ​ഷ​ണ​ത്തി​നി​ടെ മ​റ്റു​ള്ള​വ​ർ അ​റി​യാ​തെ ‘ബ്ലാ​ങ്ക​റ്റ്’, ‘പി​ല്ലോ’ എ​ന്നീ വാ​ക്കു​ക​ൾ 10 ത​വ​ണ ഉ​പ​യോ​ഗി​ക്കേ​ണ്ട ‘അ​ണ്ട​ർ​ക​വ​ർ സ്ലീ​പ്പ് മി​ഷ​ൻ’ തു​ട​ങ്ങി​യ കൗ​തു​ക​ക​ര​മാ​യ ടാ​സ്കു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

അ​വ​സാ​ന റൗ​ണ്ടി​ൽ എ​ത്തി​യ നാ​ല് പേ​ർ​ക്കാ​യി റെ​ഫ​റ​ൻ​സ് ചി​ത്ര​ങ്ങ​ൾ നോ​ക്കി കി​ട​പ്പു​മു​റി ക്ര​മീ​ക​രി​ക്കു​ന്ന ‘മെ​മ്മ​റി ഫോം ​ച​ല​ഞ്ച്’, ത​ല​യി​ണ, എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ സെ​റ്റിം​ഗ്സ്, ലൈ​റ്റിം​ഗ് എ​ന്നി​വ ലേ​ലം വി​ളി​ച്ചെ​ടു​ക്കു​ന്ന ‘സ്ലീ​പ്പ് ലേ​ലം’ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ലൂ​ടെ ല​ഭി​ച്ച സ്ലീ​പ്പ് സ്കോ​റു​ക​ളാ​ണ് ജി​നി​യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

2019-ൽ ​ആ​രം​ഭി​ച്ച ഈ ​വേ​ക്ഫി​റ്റ് സ്ലീ​പ്പ് ഇ​ന്‍റേ​ൺ​ഷി​പ്പി​ൽ ഇ​തി​ന​കം 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ സീ​സ​ൺ 6-ലേ​ക്കു​ള്ള പ്രീ-​ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ൾ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment