‘ഭൗമ’ സിനിമയിലെ സാഗർ സൂര്യയുടെ ജേക്കബ് എന്ന കഥാപാത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. നീത് ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തും. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. അടുത്തിടെ ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
Read MoreDay: October 25, 2026
കരാട്ടെ ചന്ദ്രനായി ഫഹദ് കോട്ടയത്ത്
ഫഹദ് ഫാസിൽ നായകനായി നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കരാട്ടെ ചന്ദ്രൻ’ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. കരാട്ടെ ചന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നു. വിജയരാഘവൻ, ജോണി ആന്റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും. 140 ദിവസത്തെ ചിത്രീകരണം ആണ് കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ഉണ്ടാകും. മലയാളത്തിലെ ശ്രദ്ധേയ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മഹേഷിന്റെ പ്രതികാരം’ മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ…
Read Moreഎയർ ഹോസ്റ്റസ് ലുക്കിൽ അനുശ്രീ: പ്രേംപാറ്റയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റര്‍ പുറത്ത്
അമീർ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രണയ സിനിമ പ്രേംപാറ്റയുടെ പുതിയ ക്യാരക്ടർ ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററിൽ നടി അനുശ്രീയുടെ ലുക്കാണുള്ളത്. എയർ ഹോസ്റ്റസ് ലുക്കിലാണ് അനുശ്രീ.അനുശ്രീയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം നവംബർ 27 ന് തിയറ്ററുകളിലെത്തും. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവരെ കൂടാതെ നാൽപ്പതോളം പുതുയുവമുഖങ്ങളും പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരതന്നെ പ്രേംപാറ്റയിലുണ്ട്. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’.
Read Moreജോജു ജോർജ് ചിത്രം പരിപാടി ഫസ്റ്റ് ലുക്ക്-സിംഗിൾ
പണി’ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’യുടെ ഫസ്റ്റ് ലുക്കും സിംഗിളും പുറത്ത്. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചിത്ര പ്രദീപ് ആണ് നായിക. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’യുടെ അതേ ഴോണറിലുള്ള സിനിമയായാണ് “പരിപാടി” ഒരുക്കുന്നത്. എന്നാൽ കൂടുതൽ വിപുലമായ കാൻവാസും വലിയ താരനിരയും സാങ്കേതിക മികവും പ്രത്യേകതകളാണ്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും ജോജു ആണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ഈണം ഒരുക്കുന്നത് തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്.…
Read Moreസ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക വാഹനങ്ങളായി ഉപയോഗിക്കാം: അഞ്ച് മന്ത്രിമാർക്ക് അനുമതി നൽകി പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മന്ത്രിമാര്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്കി. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി. ഇ. അബ്ദുല്‍ ഗഫൂര്‍, പി. കെ. ബഷീര്‍, കെ. എം. ഷാജി എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പതിച്ച് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും വാഹനങ്ങളുടെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ എന്നിവ സർക്കാർ വഹിക്കില്ല. മന്ത്രി യാത്ര ചെയ്യുമ്പോൾ മാത്രമേ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മന്ത്രി കെ.എം.ഷാജി സ്വകാര്യവാഹനം ഔദ്യോഗികവാഹനമായി ഉപയോഗിച്ചതു വിവാദമായിരുന്നു.…
Read More55 കരകൗശല വിദഗ്ധർ, 5,840 മണിക്കൂർ അധ്വാനം: കൂറ്റൻ സ്വർണ്ണ ജുമ്മുക്ക നിർമിച്ച് ജോയ്ആലുക്കാസ്; സ്വന്തമാക്കിയത് രണ്ട് ഗിന്നസ് റിർക്കാർഡുകൾ
പരമ്പരാഗത ആഭരണ നിർമാണ കലയ്ക്ക് പുതിയ ചരിത്രം കുറിച്ച് ദുബായിൽ കൂറ്റൻ സ്വർണ്ണ ജുമ്മുക്ക നിർമിച്ച് ആഭരണ വിപണന ശൃംഖലയായ ജോയ്ആലുക്കാസ്. 16.5 കിലോഗ്രാമിലധികം ഭാരമുള്ള ഈ അപൂർവ്വ സ്വർണ ആഭരണം രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകളാണ് സ്വന്തമാക്കിയത്. ‘മയൂര സഹസ്ര’ (Mayura Sahasra) എന്ന് പേരിട്ടിരിക്കുന്ന ഈ 22 കാരറ്റ് സ്വർണ ജുമ്മുക്ക ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ ‘ജ്വൽ ഓഫ് ജോയ്’ (Jewel of Joy) ഷോറൂമിൽ നടന്ന ചടങ്ങിലാണ് അനാച്ഛാദനം ചെയ്തത്. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി ഉൾപ്പെടെയുള്ള ചടങ്ങിൽ പങ്കെടുത്തു. 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ ജുമ്മുക്ക നിർമ്മിക്കാൻ 55 പ്രഗത്ഭരായ കരകൗശല വിദഗ്ധരും 5,840 മണിക്കൂറുകളിലെ കഠിനാധ്വാനവും വേണ്ടിവന്നു. ഭാരതീയ സംസ്കാരത്തിൽ ഭംഗിയുടെയും പ്രൗഢിയുടെയും പ്രതീകമായ മയിലിന്റെ രൂപകല്പനയിൽ നിന്നാണ് ഇതിന്റെ…
Read Moreരുചിയുടെ രാജാവ് ഇനി ഓർമകളിൽ; ഷെഫ് ദാമു അന്തരിച്ചു
ചെന്നൈ: ടെലിവിഷൻ പാചക പരിപാടികളിലൂടെ ശ്രദ്ധേയനായ ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. സുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരുദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്തതിന് ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയ പാചകവിദഗ്ധൻ കൂടിയായിരുന്നു ഷെഫ് ദാമു. ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ അദ്ദേഹം, മദ്രാസ് സർവകലാശാലയിൽനിന്ന് ഹോട്ടൽ മാനേജ്മെന്റിൽ പിഎച്ച്ഡി നേടുന്ന ആദ്യ ഇന്ത്യൻ ഷെഫ് കൂടിയാണ്. തമിഴ് പാചക റിയാലിറ്റി ഷോയായ ‘കുക്കു വിത്ത് കൊമാളി’യിലെ വിധികർത്താവ് ആയിരുന്നു ഇദ്ദേഹം. നിരവധി പാചക പുസ്തകങ്ങൾ അദ്ദേഹം തയാറാക്കിയിട്ടുണ്ട്. പത്ത് ലക്ഷത്തോളം ഫോളോവേഴുള്ള ദാമുവിന്റെ യൂട്യൂബ് ചാനലിലൂടെ ധാരാളം കുക്കിംഗ് വീഡിയോ ആരാധകരുമായി ഇദ്ദേഹം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇടുപ്പെല്ലിലെ ഒടിവും കാൽമുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വീൽചെയറിലായിരുന്നു.
Read More‘സ്പൈസ്ജെറ്റിന് നാണംകേട്’: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കം; വീഡിയോ വൈറൽ
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് ജീവനക്കാരും യാത്രക്കാരും തമ്മിൽ രൂക്ഷമായ വാഗ്വാദം. വിമാനക്കമ്പനി ജീവനക്കാരിലൊരാൾ ‘ടിക്കറ്റ് നിരക്ക് കുറവായതുകൊണ്ടാണ് നിങ്ങൾ സ്പൈസ്ജെറ്റിൽ യാത്ര ചെയ്യാൻ വന്നത്’ എന്ന് പറഞ്ഞതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ, കൗണ്ടറിന് മുന്നിൽ തടിച്ചുകൂടിയ യാത്രക്കാർ ജീവനക്കാർക്ക് നേരെ ബഹളം വെക്കുന്നതും ചൂണ്ടിക്കാണിച്ചു സംസാരിക്കുന്നതും കാണാം. ഈ സമയത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. തർക്കത്തിനിടയിൽ “സ്പൈസ്ജെറ്റ് നിരക്ക് കുറഞ്ഞതായതുകൊണ്ടാണ് നിങ്ങൾ ഇതിൽ വന്നത്” എന്ന് ജീവനക്കാരൻ പറഞ്ഞതോടെ യാത്രക്കാരുടെ പ്രതിഷേധം ഇരട്ടിച്ചു. തുടര്‍ന്ന് കോപാകുലരായ യാത്രക്കാർ കൗണ്ടറിന് മുന്നിൽ തടിച്ചുകൂടുകയും “സ്പൈസ്ജെറ്റിന് നാണംകേട്” എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കൂട്ടത്തിലൊരു യാത്രക്കാരി ജീവനക്കാരുടെ ശമ്പളത്തെക്കുറിച്ചും രോഷത്തോടെ സംസാരിക്കുന്നത് വീഡിയോയിൽ കേൾക്കാം. തർക്കത്തിന് കൃത്യമായ കാരണം എന്താണെന്ന് വീഡിയോയിൽ…
Read Moreവെറും ‘രോമ’മല്ല: ആടിന്റെ ‘രോമ’ത്തിൽനിന്ന് അസ്ഥിരോഗ ചികിത്സയ്ക്കുള്ള ഔഷധം
വെറും രോമത്തിൽനിന്ന്, അതും ആടിന്റെ രോമത്തിൽനിന്ന് ഇങ്ങനെയൊരു കണ്ടുപിടിത്തമോ? ആരും അദ്ഭുതപ്പെടുന്ന കണ്ടെത്തലുകളാണ് ലണ്ടൻ കിംഗ്സ് കോളജിലെ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഭാവിയിൽ അസ്ഥിരോഗ ചികിത്സാരംഗത്തു വലിയ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തൽ എന്താണെന്നല്ലേ? ആടിന്റെ രോമത്തിൽനിന്നു വേർതിരിച്ചെടുത്ത പ്രത്യേക ‘പദാർഥം’ അസ്ഥികളിലെ കേടുപാടുകൾ പരിഹരിക്കാൻ ഉപയോഗിക്കാമെന്നാണ് ആ സുപ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് എലികളിലെ കേടുപാടുകൾ സംഭവിച്ച അസ്ഥികൾ വിജയകരമായി പുനർനിർമിച്ചെന്നു ഗവേഷകർ വ്യക്തമാക്കി. പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊളാജൻ മെംബ്രെയ്നുകളേക്കാൾ മികച്ച ‘ബോൺ സെൽ’ ആണ് നിർമിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി. ആടിന്റെ രോമത്തിൽ കാണപ്പെടുന്ന സ്ട്രക്ചറൽ ‘കെരാറ്റിൻ’ എന്ന പ്രോട്ടീൻ ഉപയോഗിച്ചാണു പ്രത്യേക മെംബ്രെയ്നുകൾ വികസിപ്പിച്ചെടുത്തത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാബിൽ, ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ മനുഷ്യരിലെ അസ്ഥികോശങ്ങളിലാണ് ഈ ‘കെരാറ്റിൻ മെംബ്രെയ്നു’കൾ പരീക്ഷിച്ചത്. ഇവയിൽ കോശങ്ങൾ വേഗത്തിൽ വളരുകയും അസ്ഥി രൂപീകരണം സംഭവിക്കുകയും…
Read Moreപിഎസ്സി അംഗങ്ങളുടെ നിയമനച്ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ നീക്കം: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കണമെന്ന് പ്രധാന നിർദേശം
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനച്ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ നീക്കം. ഇതു സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അംഗങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. നിലവിൽ പിഎസ്സി അംഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ശിപാർശ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് സൂചന. പിഎസ്സി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക അഭിമുഖ ബോർഡ് രൂപീകരിക്കണമെന്നും അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. കൂടാതെ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം. പൊതുപ്രവർത്തകരെ പിഎസ്സി അംഗങ്ങളായി നിയമിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും കൊണ്ടുവരണം. നിയമനപ്രക്രിയ കൂടുതൽ കൃത്യവും സുതാര്യവുമാക്കുകയാണ് നിർദേശങ്ങളുടെ ലക്ഷ്യം. ശിപാർശകൾ സർക്കാർ അംഗീകരിച്ചാൽ പിഎസ്സി അംഗങ്ങളുടെ നിയമനരീതിയിലും യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകും.
Read More