തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലിസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലിസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Read MoreDay: October 8, 2026
മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതിക്കെതിരെ പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു
തൃശൂർ: പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ കേസെടുത്ത് പൊലിസ്. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. തൃശൂർ വെസ്റ്റ് പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിയിൽ നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ആരോപണങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തതയാകൂവെന്നും പൊലിസ് അറിയിച്ചു.
Read Moreഇന്‍സ്റ്റഗ്രാമിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു വ്ളോഗര്‍ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസെടുത്ത് പൊലിസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലാണ് യുവായ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോസ്റ്റ് ഇട്ടത്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോടാണ് അടൂര്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ 10ന് ഹാജരാക്കണമെന്നാണ് നിര്‍ദേശം. തന്റെ വീട്ടില്‍ പൊലിസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. തന്നെ വിമര്‍ശിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ 17 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Read Moreപത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ഇന്നും ഞായറാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ…
Read Moreഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനായി എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി; ഹർദീപ് സിംഗ് പുരി പട്ടികയിലില്ല
ലഖ്നോ: ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനായി ബിജെപി എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി ബിഎൽ വർമ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും ഇത്തവണ അവസരം നൽകിയിട്ടില്ല. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന മന്ത്രി ധർമപാൽ സിംഗ്, അഭിഭാഷകനായ രാധാകാന്ത് ഓജ, സംസ്ഥാന ഒബിസി മോർച്ച അധ്യക്ഷൻ പ്രകാശ് പാൽ, മുൻ എംപി വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡെ, മുൻ എംപി പ്രിയങ്ക സിംഗ് റാവത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി രാം പ്രതാപ് സിംഗ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാതി, മേഖല സമവാക്യങ്ങൾ കൃത്യമായി പാലിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. മൂന്ന് ഒബിസി, മൂന്ന് ജനറൽ, മൂന്ന് പട്ടികജാതി വിഭാഗങ്ങളിൽ…
Read Moreകാക്കനാട്ട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ
കൊച്ചി: എറണാകുളം കാക്കനാട്ട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ പുത്തംകോടൻ പി.കെ. അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദിൽഷാനെ കണ്ടെത്തിയത്. ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. വിദ്യാർഥിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍…
Read Moreസ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ചില വൻകിട വ്യവസായികൾ തടസം നിൽക്കുകയാണെന്ന് ഇലോൺ മസ്ക്
ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് തടസപ്പെടുത്തുന്നത് ചില വൻകിട വ്യവസായികളാണെ ആരോപണവുമായി ഇലോൺ മസ്ക്. ഇന്ത്യക്കാരുടെ മേൽ തങ്ങളുടെ കുത്തക നിലനിർത്താൻ വേണ്ടിയാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മസ്ക് സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു. ഇന്ത്യക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ അത്യാവശ്യമാണെന്ന ഒരു എക്സ് ഉപയോക്താവിന്റെ കുറിപ്പിന് മറുപടിയായാണ് മസ്ക് ഈ രൂക്ഷവിമർശനം ഉന്നയിച്ചത്. “നിർഭാഗ്യവശാൽ ചില വൻകിട വ്യവസായികൾ ഇന്ത്യക്കാരുടെ മേലുള്ള തങ്ങളുടെ കുത്തക നിലനിർത്താനായി ഞങ്ങളെ തടസപ്പെടുത്തുകയാണ്. അവർ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ… ഇത് ഇന്ത്യൻ ജനതയോട് ചെയ്യുന്ന വലിയ തെറ്റാണ്” എന്നായിരുന്നു മസ്കിന്റെ പ്രതികരണം. ഇന്ത്യയിലെ ടെലികോം വിപണിയിൽ പ്രമുഖ സ്ഥാനത്തുള്ള റിലയൻസ് ജിയോ (മുകേഷ് അംബാനി), ഭാരതി എയർടെൽ (സുനിൽ ഭാരതി മിത്തൽ) എന്നിവരെ ലക്ഷ്യമിട്ടാണ് മസ്കിന്റെ ഈ പരോക്ഷ വിമർശനമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ഭൂരിഭാഗം സാങ്കേതിക അനുമതികളും സ്റ്റാർലിങ്ക് നേടിയെങ്കിലും സുരക്ഷാ…
Read Moreപ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര താരം നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം
പനാജി: പ്രശസ്ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ കടുത്ത ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുലർച്ചെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ എത്തിച്ചയുടൻ ഡോക്ടർമാർ 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹിന്ദി, മറാത്തി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞത്.
Read More