കോ​ട്ട​യ​ത്തെ പാ​ൻ-​ഇ​ന്ത്യ​നാ​ക്കി​യ ന​സീ​ർ! ജെ​യി​ല​ർ-2​ലെ അ​മീ​റി​നെ ഗം​ഭീ​ര​മാ​ക്കി​യ കോ​ട്ട​യം ന​സീ​റി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ

സ്‌​റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തി​നൊ​പ്പം ജ​യി​ല​ര്‍ 2 ല്‍ ​അ​ഭി​ന​യി​ച്ച​ത് ഒരു വർഷത്തോളം വീ​ട്ടു​കാ​രെ​പ്പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല കോ​ട്ട​യം ന​സീ​ര്‍. കാ​ര​ക്ട​ര്‍ പോ​സ്റ്റ​റിലെ ലുക്കും കി​ടി​ല​ന്‍ ഗെറ്റപ്പും കണ്ട് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പോ​ലെ ഞെ​ട്ടി. സുരാജ് വെഞ്ഞാറമൂടി
ന്‍റെ ദിലീപിനൊപ്പം ക്രൈം സംഘത്തിന്‍റെ ഭാഗമായ അമീർ- അതാണു കഥാപാത്രം. അനന്തരം, ക​ഥാ​ഗ​തി​യി​ലെ ട്വി​സ്റ്റി​ല്‍ അമീറി നുള്ള പ്രാധാന്യം നേരിട്ടറിയുന്പോൾ പ്രേക്ഷ കർ വിസ്മയഭരിതരാകുന്നു. കോട്ടയം ന​സീ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യു​മാ​യി സംസാരിക്കുന്നു.

ജ​യി​ല​ര്‍ 2 ലേ​ക്ക് എ​ത്തി​യ​ത്..?
ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ലൊ​ക്കേ​ഷ​ന്‍ മാ​നേ​ജ​രാ​യ ഗി​രീ​ഷ് പാ​ല​ക്കാ​ടാ​ണ് ജ​യി​ല​റി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​താ​യി എ​ന്നെ ആ​ദ്യ​മ​റി​യി​ച്ച​ത്. ആ​റു മാ​സം ഷൂ​ട്ടിം​ഗ് ഉണ്ടാ​വും. അ​തി​ല്‍ 30 ദി​വ​സം വേണം. ഞാ​ന്‍ ഓ​കെ പ​റ​ഞ്ഞു. പി​ന്നീ​ട് അ​തി​ന്‍റെ ക​ണ്‍​ട്രോ​ള​റും അ​സോ​സി​യേ​റ്റു​മൊ​ക്കെ സം​സാ​രി​ച്ചു. വാ​ഴ, ത​ല​വ​ന്‍ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടാ​ണ് അ​വ​ര്‍ എ​ന്നെ കാസ്റ്റ് ചെയ്തതെ ന്നാണ് അ​റി​ഞ്ഞ​ത്. പേരുള്ള കഥാ പാത്രമാണ്, സ്‌​ക്രീ​ന്‍ സ്‌​പേ​സ് ഉ​ണ്ടാ​കും, സംഭാഷണം കു​റ​വാ​യി​രി​ക്കും എന്നൊ ക്കെ ആദ്യമേ പ​റ​ഞ്ഞു. പ​ക്ഷേ, കഥാ പാത്രത്തിന്‍റെ ട്വി​സ്റ്റ് അ​റി​ഞ്ഞ​പ്പോ​ള്‍ കൂടുത ൽ താത്പര്യമായി. അ​ടു​ത്ത ഭാ​ഗം വ​ന്നാ​ല്‍ അ​തിൽ ഉൾപ്പെടും വിധമാണ് ഇ​പ്പോ​ള്‍
അ​മീ​റി​നെ നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ജ​നീകാന്തുമായി കൂ​ടി​ക്കാ​ഴ്ച..?
ഞ​ങ്ങ​ളു​ടെ സ​ങ്കേ​തം ഷൂ​ട്ട് ചെ​യ്ത കോഴി ക്കോട്ടെ സെറ്റിൽ അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. അ​പ്പോ​ള്‍ പ​രി​ച​യ​പ്പെ​ട്ടു. വ​ള​രെ സിം​പി​ളാ​യ മ​നു​ഷ്യ​ന്‍. പി​ന്നീ​ട് എന്‍റെ പെയിന്‍റിംഗിന്‍റെ ബു​ക്ക് അ​ദ്ദേ​ഹ​ത്തി​നു കൊ​ടുക്കാനും അവസരമുണ്ടായി. അതുകണ്ട് ഇ​ഷ്ട​മാ​യി എ​ന്നെ അ​ഭി​ന​ന്ദി​ച്ചു. അദ്ദേഹത്തിന്‍റേതായ സ്പേസ് നിലനിർ ത്തിക്കൊണ്ടു തന്നെ ന​ല്ല രീ​തി​യി​ലു​ള്ള സൗ​ഹൃ​ദ​വും പെ​രു​മാ​റ്റ​വും സം​സാ​ര​വും തുടരാനായി.

മിമിക്രി, സിനിമയിൽ സപ്പോർട്ടാണോ..?
വേ​റൊ​രാ​ള്‍ ചെ​യ്തു ഹി​റ്റാ​യ ഡ​യ​ലോ​ഗോ മാ​ന​റി​സ​മോ അ​നു​ക​രി​ക്കു​ന്ന​ത​ല്ലേ മി​മി​ക്രി. അ​തു ന​മ്മ​ള്‍ എ​ത്ര ന​ന്നാ​യി​ ചെ​യ്താ​ലും അ​ത് അ​വ​ര്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. പ​ക്ഷേ, ഇ​തു​പോ​ലെ ഒ​രു ക​ഥാ​പാ​ത്രം സി​നി​മ​യി​ല്‍ വി​ജ​യി​ക്കു​മ്പോ​ള്‍ അ​ത് എ​ന്‍റേതു മാത്രമാകും. ഇ​തി​ലെ അ​മീ​ര്‍ എ​നി​ക്ക് എ​ക്കാലവും ഓ​ര്‍​ക്കാ​നും പ​റ​യാ​നും പ​റ്റു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. ഇ​തി​ല്‍ ഞാ​ന്‍ വേ​റൊ​രാ​ളെ അ​നു​ക​രി​ക്കാ​നോ മി​ക്‌​സ് ചെ​യ്യാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ല. മി​മി​ക്രി​യി​ല്‍ അവതരിപ്പിച്ചിട്ടുള്ള താ​ര​ങ്ങ​ളു​ടെയും രാഷ്്ട്രീയക്കാരുടേതുമല്ലാ​തെ​, പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മേ​ക്കോ​വ​ര്‍ പ​രീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം സിനിമയിലുണ്ട്. അ​തി​നു മി​മി​ക്രി​യു​ടെ വ​ലി​യ പിന്തുണയു​ണ്ട്.

അ​മീ​റി​ലേക്ക് എത്തിയത്..?
വ​ള​രെ ഷാ​ര്‍​പ്പ് ലു​ക്കാണ്, ചി​രി​യൊ​ന്നും വേ​ണ്ട എന്നു നിർദേശം തന്നിരുന്നു. വെ​റു​തേ നോ​ക്കി നി​ന്നാ​ല്‍ പോ​ലും ആ ​ലു​ക്കി​ല്‍ ഒ​രു ക്രൂ​ര​ത​യു​ണ്ട്. ആ ​ലു​ക്ക് ഏറെ സഹായ കമായി. പി​ന്നെ, സു​രാ​ജ് ന​മ്മു​ടെ കൂ​ടെ​യു​ണ്ട്. എ​പ്പോ​ഴും ഒ​രു​മി​ച്ചു നി​ല്‍​ക്കു​ന്നയാ​ള്‍. കാ​ര്യ​ങ്ങ​ള്‍ പങ്കുവയ്ക്കാനും ന​മ്മു​ടെ കുറവുകൾ ചോദിച്ചറിയാനും സ്വാതന്ത്ര്യമുള്ള ഒരിടം. അ​തൊ​ക്കെ ധൈ​ര്യ​മാ​യി. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തിലും ബ​ഹു​മാ​ന​ത്തോ​ടെ​യു​മു​ള്ള ഇടപെട ലായിരുന്നു ഞങ്ങളുടേത്.

ര​ജ​നീ​കാ​ന്തി​നൊ​പ്പം ഒ​രു സി​നി​മ ആഗ്രഹിച്ചിരുന്നോ..?
ഒ​രു ന​ട​നാ​യി നി​ല്‍​ക്കു​മ്പോ​ള്‍ വ​ലി​യ പ്രോ​ജ​ക്റ്റിന്‍റെ ഭാ​ഗ​മാ​ക​ണം, ലെ​ജ​ന്‍​ഡ്‌​സി​നൊപ്പം അ​ഭി​ന​യി​ക്ക​ണം എ​ന്നൊ​ക്കെ ആ​ഗ്ര​ഹ​മു​ണ്ടാ​കുമ​ല്ലോ.

അതിനു ശ്രമിക്കാതിരുന്നിട്ടും അ​തു തേ​ടിവ​ന്നുവെങ്കി​ല്‍ അ​തി​നു​പി​ന്നി​ല്‍ ന​മ്മു​ടെ അ​ധ്വാ​ന​വും പ്രാ​ര്‍​ഥ​ന​യും ദൈവാനുഗ്രഹവുമൊക്കെയാണ്. ഷംനയുടെ പാട്ടു സീനിലുള്ളതു കൂടാതെ ര​ജ​നീകാ​ന്തു​മാ​യി ലു​ക്ക് -വൈ​സ് കോം​ബി​നേ​ഷ​നുണ്ട്. സ്‌​ട്രെ​യ്റ്റ് നി​ല്‍​ക്കു​ന്നി​ല്ലെ​ങ്കി​ലും സീ​നുകളിൽ അ​വി​ട​വി​ടെ അദ്ദേഹമുണ്ടാവും.
എ​സ്. ജെ. ​സൂ​ര്യ​യു​മാ​യു​ള്ള കോം​ബി​നേ​ഷ​ന്‍ സീ​നി​ലെ ഞെ​ട്ടി​ക്ക​ല്‍ സം​ഭ​വ​മാ​ണ് എ​ന്‍റെ കഥാപാത്രത്തിനുള്ള ഡെപ്ത്. ഞാൻ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തും ആ ​കഥാപാത്രത്തിന് മൂല്യമു ണ്ടാകുന്നതും ആ ഒരു സീ​നി​ലാണ്. യോ​ഗി ബാ​ബു, ന​മോ നാ​രാ​യ​ണ​‍ എന്നിവരുമായും സീനുകളുണ്ട്.

എ​ന്താ​യി​രു​ന്നു ച​ല​ഞ്ച്..‍?
ച​ല​ഞ്ച് എ​ന്ന​തി​ന​പ്പു​റം, എനിക്കു കി​ട്ടി​യ വ​ലി​യൊ​ര​വ​സ​രം എന്‍റെ പിഴവുകൊ​ണ്ടും അവ തരണരീതികൊണ്ടും നഷ്‌ടമാകരുത് എ​ന്നു​ണ്ടാ​യി​രു​ന്നു. ആ ​വേ​ഷം ഏ​റ്റ​വും ഭം​ഗി​യാ​യി സംവിധായകനു തൃപ്തിയാകുംവിധം ചെയ്യു ക എന്നതു മാത്രമായിരുന്നു ച​ല​ഞ്ച്. മ​ല​യാ​ളി ത​മി​ഴ് ഡ​ബ്ബ് ചെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​കാവുന്ന തെറ്റുകൾ വ​ര​രു​ത് എ​ന്നുമുണ്ടായിരുന്നു.

തമിഴ് സെറ്റ് അനുഭവം..?
ഈ ​പ്രോ​ജ​ക്റ്റി​ല്‍ 100 ശതമാനം കം​ഫ​ര്‍​ട്ട് ആ​യി​രു​ന്നു. ഡയറക്ടർ നെൽസൺ വ​ള​രെ കാം ​ആ​ന്‍​ഡ് ക്വ​യ​റ്റ് ആ​ണ്. ടെ​ന്‍​ഷ​ന്‍ അ​ടി​പ്പി​ക്കി​ല്ല. എ​ല്ലാം പ​റ​ഞ്ഞുത​ന്നു. സെറ്റിൽ പ്രത്യേക കാരവൻ, കാർ, ഡ്രൈവർ, അസിസ്റ്റന്‍റ് സ്…എല്ലാം എനിക്കായി ഒരുക്കി.

കൊമേഡിയനിൽ നിന്നു കാരക്ടർ ആക്ടറിലേക്കുള്ള മാറ്റം..‍?
ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ല്‍, ക​ഥ പ​റ​യു​മ്പോ​ള്‍ തു​ട​ങ്ങി​യ പ​ട​ങ്ങ​ളി​ലാ​ണ് മുന്പു വേ​റി​ട്ട കഥാപാത്രങ്ങൾ‍ വ​ന്ന​ത്. ചെ‌‌‌യ്തതിലേറെയും നർമ സ്വഭാവത്തിലുള്ളതായതിനാൽ സ്റ്റേ​ജി​ലും സ്ക്രീനിലും കാ​ണു​ന്ന അ​തേ കോ​ട്ട​യം ന​സീ​ര്‍ ത​ന്നെ​യാ​യി​രു​ന്നു സി​നി​മ​യി​ലും. റോ​ഷാ​ക്ക് വ​ന്ന​പ്പോ​ള്‍ ന​മ്മു​ടെ രൂ​പ​മൊ​ക്കെ മാ​റി. തു​ട​ര്‍​ന്നു വാ​ഴ, ത​ല​വ​ന്‍, അ​ന്വേ​ഷി​പ്പി​ന്‍ ക​ണ്ടെ​ത്തും പ​ട​ങ്ങ​ളി​ലൊ​ക്കെ വേ​റി​ട്ട ലു​ക്കും കു​റ​ച്ചു​കൂ​ടി കാ​ര്യ​ഗൗ​ര​വ​വുമു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍. എന്നെ​ക്കൊ​ണ്ട് വേറിട്ട വേഷം ചെയ്യിപ്പിക്കാമെന്നു തീരുമാനിച്ച ​സം​വി​ധാ​യ​ക​ന്‍റെയും എ​ഴു​ത്തു​കാ​ര​ന്‍റെ‌യും നി​ര്‍​മാ​താ​വിന്‍റെയും ധൈര്യത്തിലാണ് അതൊക്കെ സംഭവിച്ചത്.

ഇനി കോമഡി വേഷങ്ങൾ ചെയ്യുമോ..?
എപ്പോഴും ഒരേ രീതിയിലുള്ള കഥാപാ ത്രങ്ങൾ തന്നെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അ​വ​റാ​ച്ച​ന്‍ ആ​ന്‍​ഡ് സ​ണ്‍​സി​ല്‍ നർമ ത്തിലുള്ള വേഷമാണ്. സുജിത് വാ​സു​ദേ​വി​ന്‍റെ പുതിയ പ​ട​ത്തി​ലും കുറച്ചു ന​ര്‍​മ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണു ചെയ്യുന്നത്. എം.പ​ത്മ​കു​മാ​ർ സംവിധാനം ചെയ്യുന്ന അമലാ പോൾ ചിത്രത്തിൽ ഗൗ​ര​വമുള്ള പോ​ലീ​സ് കഥാ പാത്രം. തമിഴിൽ പുതിയ അവസരങ്ങളു ണ്ടാകാൻ സമയമെടുക്കും. മി​മി​ക്രി​യേ​ക്കാ​ള്‍ ഇനി ഫോക്കസ് സിനിമയിലാണ്.

Related posts

Leave a Comment