ജ​ഡാ​യു വീ​ണ​ത് എ​വി​ടെ​യാ​ണ്? അ​വ​കാ​ശ​വാ​ദ​വു​മാ​യി കേ​ര​ള​വും ആ​ന്ധ്ര​യും മ​ഹാ​രാ​ഷ്ട്ര​യും

രാ​വ​ണ​ൻ സീ​താ​ദേ​വി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു… ത​ട​യാ​ൻ മു​ന്നി​ലെ​ത്തു​ന്ന​ത് പ​ക്ഷി​ശ്രേ​ഷ്ഠ​നാ​യ ജ​ടാ​യു. രാ​വ​ണ​നു​മാ​യു​ള്ള ഘോ​ര​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ ചി​റ​കു​ക​ൾ അ​രി​യ​പ്പെ​ട്ട് ജ​ടാ​യു ഭൂ​മി​യി​ലേ​ക്ക് പ​തി​ക്കു​ന്നു.

പ​ക്ഷേ, ആ ​ജ​ടാ​യു വീ​ണ​ത് എ​വി​ടെ​യാ​ണ്? കേ​ര​ള​ത്തി​ലെ ച​ട​യ​മം​ഗ​ല​ത്തോ? ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ലേ​പാ​ക്ഷി​യി​ലോ? അ​തോ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ലോ? ഓ​രോ സ്ഥ​ല​ത്തി​നും പ​റ​യാ​നു​ണ്ട് ഓ​രോ ക​ഥ​ക​ൾ. ഓ​രോ​ന്നി​നും പി​ന്നി​ലു​ണ്ട് വി​ശ്വാ​സ​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളും.

വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തി​ലെ ആ​ര​ണ്യ​കാ​ണ്ഡ​ത്തി​ലാ​ണ് ജ​ടാ​യു​വി​ന്‍റെ ക​ഥ വി​വ​രി​ക്കു​ന്ന​ത്. പ​ഞ്ച​വ​ടി​യി​ൽ​വ​ച്ചാ​ണ് സീ​താ​പ​ഹ​ര​ണം ന​ട​ക്കു​ന്ന​ത്. സീ​ത​യെ രാ​വ​ണ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജ​ടാ​യു ത​ട​യു​ന്ന​തും യു​ദ്ധ​ത്തി​നൊ​ടു​വി​ൽ ജ​ടാ​യു​വി​ന്‍റെ ചി​റ​കു​ക​ൾ അ​റ്റു​വീ​ഴു​ന്നു. ഇ​തി​നി​ടെ സീ​ത​യെ കാ​ണാ​താ​യ രാ​മ​നും ല​ക്ഷ്മ​ണ​നും വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ന്നു. അ​ധി​കം വൈ​കാ​തെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ജ​ടാ​യു​വി​നെ അ​വ​ർ ക​ണ്ടെ​ത്തു​ന്നു. രാ​വ​ണ​ൻ സീ​ത​യെ കൊ​ണ്ടു​പോ​യ ദി​ശ​യും സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളും ജ​ടാ​യു രാ​മ​നോ​ട് വി​വ​രി​ക്കു​ന്നു. തു​ട​ർ​ന്ന് ജ​ടാ​യു​വി​ന്‍റെ അ​ന്ത്യ​ക​ർ​മ​ങ്ങ​ളും രാ​മ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തു​മൊ​ക്കെ ന​മു​ക്ക് അ​റി​യാ​വു​ന്ന ക​ഥ​യാ​ണ്.

ഇ​വി​ടെ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചോ​ദ്യം ഉ​യ​രു​ന്ന​ത്. ജ​ടാ​യു​വി​നെ ക​ണ്ടെ​ത്തി​യ സ്ഥ​ല​വും പ​ഞ്ച​വ​ടി​യും ത​മ്മി​ൽ എ​ത്ര​ത്തോ​ളം ദൂ​ര​മു​ണ്ടാ​യി​രു​ന്നു? ഇ​ന്ന​ത്തെ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ലു​ള്ള പ​ഞ്ച​വ​ടി​യാ​ണ് രാ​മാ​യ​ണ​ത്തി​ലെ പ​ഞ്ച​വ​ടി​യു​മാ​യി പ​ര​മ്പ​രാ​ഗ​ത​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന പ്ര​ധാ​ന സ്ഥ​ലം.

സീ​താ​പ​ഹ​ര​ണം ന​ട​ന്ന​ത് പ​ഞ്ച​വ​ടി​യി​ലാ​ണെ​ങ്കി​ൽ, അ​തി​നു പി​ന്നാ​ലെ രാ​മ​നും ല​ക്ഷ്മ​ണ​നും ജ​ടാ​യു​വി​നെ ക​ണ്ടെ​ത്തി​യ സ്ഥ​ലം അ​ധി​കം അ​ക​ലെ​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് ഒ​രു ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വി​ല​യി​രു​ത്ത​ൽ. ഈ ​വാ​ദ​ത്തി​ന് മ​റ്റൊ​രു പ്ര​ധാ​ന സൂ​ച​ന​യു​മു​ണ്ട്.

സീ​ത​യെ രാ​വ​ണ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സീ​ത ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ഒ​രു തു​ണി​യി​ൽ കെ​ട്ടി താ​ഴേ​ക്ക് എ​റി​ഞ്ഞു​വെ​ന്നാ​ണ് രാ​മാ​യ​ണ​ത്തി​ലെ വി​വ​ര​ണം. ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ പി​ന്നീ​ട് സു​ഗ്രീ​വ​നും വാ​ന​ര​ന്മാ​രും ക​ണ്ടെ​ത്തു​ന്നു. കി​ഷ്കി​ന്ധ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ ഹം​പി പ്ര​ദേ​ശ​ത്താ​ണ് ഈ ​സം​ഭ​വ​ത്തി​ന് പ്രാ​ദേ​ശി​ക പാ​ര​മ്പ​ര്യ​ത്തി​ൽ സ്ഥാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​താ​യ​ത്, ജ​ടാ​യു​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷ​മാ​ണ് രാ​വ​ണ​ൻ കൂ​ടു​ത​ൽ തെ​ക്കോ​ട്ട് യാ​ത്ര തു​ട​രു​ന്ന​തെ​ന്ന സം​ഭ​വ​ക്ര​മം ഇ​വി​ടെ പ്ര​സ​ക്ത​മാ​കു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​സി​ക്കി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ജ​ടാ​യു വീ​ണ സ്ഥ​ല​മാ​യി പ​രി​ഗ​ണി​ക്കാ​വു​ന്ന​തെ​ന്ന വാ​ദം ഉ​യ​രു​ന്നു.

ഇ​നി ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ലേ​പാ​ക്ഷി​യി​ലേ​ക്ക് വ​രാം. ജ​ടാ​യു​വി​ന്‍റെ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ലേ​പാ​ക്ഷി. പ്രാ​ദേ​ശി​ക ഐ​തി​ഹ്യ​മ​നു​സ​രി​ച്ച്, രാ​വ​ണ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ് വീ​ണ ജ​ടാ​യു​വി​നെ രാ​മ​ൻ ഇ​വി​ടെ​വ​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്.

‘ലേ ​പ​ക്ഷി’ അ​ഥ​വാ ‘എ​ഴു​ന്നേ​ൽ​ക്കൂ, പ​ക്ഷി​യേ’ എ​ന്ന രാ​മ​ന്‍റെ വാ​ക്കു​ക​ളു​മാ​യി സ്ഥ​ല​നാ​മ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു വി​ശ്വാ​സ​വു​മു​ണ്ട്. ഈ ​പാ​ര​മ്പ​ര്യം ലേ​പാ​ക്ഷി​ക്ക് വ​ലി​യ സാം​സ്കാ​രി​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

എ​ന്നാ​ൽ വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തി​ലെ സം​ഭ​വ​ക്ര​മ​വും സ്ഥ​ല​വി​വ​ര​ണ​ങ്ങ​ളും മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ലേ​പാ​ക്ഷി​യെ ജ​ടാ​യു വീ​ണ സ്ഥ​ല​മാ​യി ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​ത് ഇ​പ്പോ​ഴും പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്.

ഇ​നി കേ​ര​ള​ത്തി​ലേ​ക്ക് നോ​ക്കി​യാ​ൽ കൊ​ല്ലം ജി​ല്ല​യി​ലെ ച​ട​യ​മം​ഗ​ല​ത്തു​ള്ള ജ​ടാ​യു​പ്പാ​റ. കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ടം. കൂ​റ്റ​ൻ ജ​ടാ​യു ശി​ൽ​പ​വും പ്ര​കൃ​തി​ഭം​ഗി​യും ച​രി​ത്ര​പ​ര​മാ​യ ഐ​തി​ഹ്യ​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ത്തെ സ​വി​ശേ​ഷ​മാ​ക്കു​ന്നു.​ജ​ടാ​യു രാ​വ​ണ​നു​മാ​യി യു​ദ്ധം ചെ​യ്ത് വീ​ണ​ത് ഇ​വി​ടെ​യാ​ണെ​ന്നാ​ണ് പ്രാ​ദേ​ശി​ക വി​ശ്വാ​സം. പ​ഞ്ച​വ​ടി​യി​ൽ​നി​ന്ന് ച​ട​യ​മം​ഗ​ല​ത്തേ​ക്കു​ള്ള ദൂ​ര​വും തു​ട​ർ​ന്ന് ശ​ബ​രി​യി​ലേ​ക്കും കി​ഷ്കി​ന്ധ​യി​ലേ​ക്കു​മു​ള്ള യാ​ത്ര​യും പ​രി​ശോ​ധി​ച്ചാ​ൽ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

ഇ​വി​ടെ ന​മു​ക്ക് മൂ​ന്ന് കാ​ര്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് മ​ന​സി​ലാ​ക്കാം.​ഒ​ന്ന്, വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തി​ലെ സം​ഭ​വ​വി​വ​ര​ണ​ങ്ങ​ൾ. ര​ണ്ട്, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്രാ​ദേ​ശി​ക വി​ശ്വാ​സ​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളും.​മൂ​ന്ന്, ഇ​ന്ന​ത്തെ ഭൂ​മി​ശാ​സ്ത്ര​വും പു​രാ​വ​സ്തു തെ​ളി​വു​ക​ളും.

ഈ ​മൂ​ന്ന് കാ​ര്യ​ങ്ങ​ളും ഒ​രു​പോ​ലെ​യ​ല്ല. രാ​മാ​യ​ണ​ത്തി​ലെ സ്ഥ​ല​നാ​മ​ങ്ങ​ൾ ഇ​ന്ന​ത്തെ സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഗ​വേ​ഷ​ക​ർ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. അ​തു​പോ​ലെ, ഇ​തി​ഹാ​സ​ത്തി​ലെ ദൂ​ര​വും യാ​ത്രാ​സ​മ​യ​വും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും പ്ര​യാ​സ​മു​ണ്ട്.

അ​തു​കൊ​ണ്ട് ജ​ടാ​യു വീ​ണ​ത് നാ​സി​ക്കി​ലാ​ണെ​ന്നോ ലേ​പാ​ക്ഷി​യി​ലാ​ണെ​ന്നോ ച​ട​യ​മം​ഗ​ല​ത്താ​ണെ​ന്നോ അ​ന്തി​മ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്രം മ​തി​യാ​കി​ല്ല.

അ​പ്പോ​ൾ ജ​ടാ​യു വീ​ണ​ത് എ​വി​ടെ? നാ​സി​ക്കി​ന് സ​മീ​പ​മോ? ലേ​പാ​ക്ഷി​യി​ലോ? കേ​ര​ള​ത്തി​ലെ ച​ട​യ​മം​ഗ​ല​ത്തോ? വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തി​ലെ സം​ഭ​വ​ക്ര​മം പ​രി​ശോ​ധി​ക്കു​മ്പോ​ൾ നാ​സി​ക്കി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വാ​ദ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കാം.

അ​തേ​സ​മ​യം ലേ​പാ​ക്ഷി​ക്കും ച​ട​യ​മം​ഗ​ല​ത്തി​നും അ​വ​രു​ടേ​താ​യ പ്രാ​ദേ​ശി​ക പാ​ര​മ്പ​ര്യ​ങ്ങ​ളു​ണ്ട്. ഒ​രു​പ​ക്ഷേ, ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​പ​ഠ​ന​വും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ഗ​വേ​ഷ​ണ​വും ആ​വ​ശ്യ​മാ​യി​രി​ക്കാം.

കാവ്യാ ദേവദേവൻ

Related posts

Leave a Comment