പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ​ശം​സ നേ​ർ​ന്ന​തി​ൽ വി​വാ​ദ​മെ​ന്തി​ന്? ‘മോ​ദി​യു​മാ​യു​ള്ള​ത് വ്യ​ക്തി​ബ​ന്ധം’; വി​ശ​ദീ​ക​ര​ണ​വു​മാ​യി സാം ​പി​ട്രോ​ദ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഉ​ത്സ​വ​കാ​ല ആ​ശം​സ​ക​ൾ കൈ​മാ​റി​യ​തി​നെ​ച്ചൊ​ല്ലി ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സാം ​പി​ത്രോ​ദ.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ത​ന്‍റെ സൗ​ഹൃ​ദം തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണെ​ന്നും, പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളു​മാ​യി അ​തി​നെ കൂ​ട്ടി​ക്കു​ഴ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ൻ​ഡി ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദീ​പാ​വ​ലി, പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ കൈ​മാ​റി​യ​തി​ന് ഇ​ത്ര​യ​ധി​കം ശ്ര​ദ്ധ ല​ഭി​ച്ച​ത് ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് പി​ത്രോ​ദ പ​റ​ഞ്ഞു. “വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ രാ​ഷ്ട്രീ​യ എ​തി​ർ​പ്പു​ക​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചു കാ​ണാ​ൻ എ​നി​ക്ക് സാ​ധി​ക്കും. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ ഇ​ട​പെ​ടാ​റി​ല്ല,”അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം മോ​ദി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും, ത​നി​ക്കും ഭാ​ര്യ​യ്ക്കും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ അ​യ​ച്ച​പ്പോ​ൾ തി​രി​ച്ച് ആ​ശം​സ അ​റി​യി​ക്കു​ക എ​ന്ന തി​ക​ച്ചും മാ​നു​ഷി​ക​മാ​യ കാ​ര്യ​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും പി​ത്രോ​ദ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗു​ജ​റാ​ത്തി​ലെ പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ നി​ര​ന്ത​രം രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴു​ള്ള ഈ ​സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, “അ​ത് പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ബ​ന്ധ​മാ​ണ്, എ​ന്‍റേ​ത​ല്ല. എ​നി​ക്ക് എ​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ, കോ​ൺ​ഗ്ര​സി​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​നാ​വി​ല്ല,”എ​ന്നാ​യി​രു​ന്നു പി​ത്രോ​ദ​യു​ടെ മ​റു​പ​ടി.

മോ​ദി ത​ന്നോ​ട് ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യെ​ന്ന സോ​ണി​യ ഗാ​ന്ധി​യു​ടെ പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഇ​തേ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു: “സോ​ണി​യ ഗാ​ന്ധി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി അ​വ​രു​ടേ​താ​യ ബ​ന്ധ​മു​ണ്ട്, എ​നി​ക്ക് എ​ന്‍റേ​താ​യ ബ​ന്ധ​വു​മു​ണ്ട്. ര​ണ്ടും ഒ​ന്നാ​ക​ണ​മെ​ന്നി​ല്ല.”

വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം നി​ല​നി​ൽ​ക്കു​മ്പോ​ഴും, പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ആ​ശ​യ​പ​ര​മാ​യ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന് പി​ത്രോ​ദ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം വ​ള​രെ​യ​ധി​കം വി​ഷ​ലി​പ്ത​മാ​യി​രി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ മ​ത​ത്തെ ക​ല​ർ​ത്തു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“എ​ന്‍റെ ഇ​ന്ത്യ എ​ന്ന ആ​ശ​യം വ്യ​ത്യ​സ്ത​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ന് മു​ന്നി​ൽ മ​ത​ത്തെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഞാ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ജ​ക​ളി​ലും ഇ​ത്ര​യ​ധി​കം സ​മ​യം ചെ​ല​വ​ഴി​ക്കി​ല്ലാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ​വ​രു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്,” പി​ത്രോ​ദ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​മി​ത​മാ​യ ച​ർ​ച്ച​ക​ൾ സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും, മോ​ദി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ പാ​ലം പ​ണി​യാ​ന​ല്ല താ​ൻ ആ​ശം​സ​ക​ൾ കൈ​മാ​റി​യ​തെ​ന്നും, ഇ​ത് ‘സാം ​പി​ത്രോ​ദ​യും ന​രേ​ന്ദ്ര ഭാ​യി​യും’ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment