കൊട്ടാരത്തിലെ വിഭവങ്ങളല്ല, രാജാവിന് പ്രിയം ‘ചീസും ബീൻസും’; വൈറലായി ചാൾസ് രാജാവിന്‍റെ ടി​ക് ടോ​ക് താ​ര​ങ്ങ​ളു​ടെ ഫുഡ് വാൻ സന്ദർശനം!

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ഭ​വ​ങ്ങ​ൾ രു​ചി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​യാ​ളാ​ണെ​ങ്കി​ലും, ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ഭ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ് രാ​ജാ​വ് ചാ​ൾ​സ് മൂ​ന്നാ​മ​ന്‍റെ ഇ​ഷ്ടം തീ​ർ​ത്തും ല​ളി​ത​മാ​ണ്. പ്രെ​സ്റ്റ​ണി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ‘സ്പ​ഡ് ബ്രോ​സ്’ ഫു​ഡ് വാ​നി​ലെ​ത്തി​യ രാ​ജാ​വ്, ത​ന്‍റെ പ്രി​യ​പ്പെ​ട്ട ജാ​ക്ക​റ്റ് പൊ​ട്ട​റ്റോ ടോ​പ്പിം​ഗ് ഏ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. പ​ഴ​യ​കാ​ല ക്ലാ​സി​ക് വി​ഭ​വ​മാ​യ ‘ചീ​സും ബീ​ൻ​സും’ ആ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മെ​ന്ന് ക​ട​യു​ട​മ​ക​ളു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​രീ​ട​ധാ​ര​ണ​ത്തി​ന് ശേ​ഷം ല​ങ്കാ​ഷെ​യ​റി​ലേ​ക്കു​ള്ള ത​ന്‍റെ ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഡ്യൂ​ക്ക് ഓ​ഫ് ല​ങ്കാ​സ്റ്റ​ർ കൂ​ടി​യാ​യ ചാ​ൾ​സ് രാ​ജാ​വ് ഈ ​ഫു​ഡ് വാ​നി​ലെ​ത്തി​യ​ത്. ജേ​ക്ക​ബ്, ഹാ​ർ​ലി നെ​ൽ​സ​ൺ എ​ന്നീ സ​ഹോ​ദ​ര​ന്മാ​ർ ന​ട​ത്തു​ന്ന ഈ ​ഫു​ഡ് വാ​ൻ ടി​ക് ടോ​ക്കി​ൽ അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സു​ള്ള വ​ലി​യൊ​രു സോ​ഷ്യ​ൽ മീ​ഡി​യ ത​രം​ഗ​മാ​ണ്.

രാ​ജാ​വി​ന്‍റെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ‘റോ​യ​ൽ സ്പ​ഡ്’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വി​ഭ​വം ഇ​വ​ർ ത​യ്യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് മു​ൻ​പ്, “ഒ​രു ഉ​രു​ള​ക്കി​ഴ​ങ്ങി​ലൂ​ടെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്നു” എ​ന്ന സ​ന്ദേ​ശ​മു​ള്ള ‘പോ​സി​റ്റീ​വ് പൊ​ട്ട​റ്റോ’ എ​ന്ന പേ​രി​ലു​ള്ള ഒ​രു ചെ​റി​യ ക​ര​കൗ​ശ​ല ഉ​രു​ള​ക്കി​ഴ​ങ്ങ് രൂ​പം സ​ഹോ​ദ​ര​ങ്ങ​ൾ രാ​ജാ​വി​ന് സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് സം​സാ​രം രാ​ജാ​വി​ന്‍റെ ഭ​ക്ഷ​ണ താ​ത്പ്പ​ര്യ​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു. ജാ​ക്ക​റ്റ് പൊ​ട്ട​റ്റോ ഇ​ഷ്ട​മാ​ണോ എ​ന്നും അ​തി​ൽ ഏ​ത് ഫി​ല്ലിം​ഗാ​ണ് പ്രി​യ​പ്പെ​ട്ട​തെ​ന്നും ജേ​ക്ക​ബ് ചോ​ദി​ച്ച​പ്പോ​ൾ രാ​ജാ​വ് ആ​ദ്യം ഒ​ന്ന് ചി​രി​ച്ചു. തു​ട​ർ​ന്ന് ചീ​സും ബീ​ൻ​സും ആ​ണോ എ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ, “ചീ​സും ബീ​ൻ​സും. അ​തൊ​രു ക്ലാ​സി​ക് ആ​ണ്” എ​ന്ന് രാ​ജാ​വ് സ​മ്മ​തി​ച്ചു.

ത​ങ്ങ​ളു​ടെ വി​ഭ​വ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ളെ​ക്കു​റി​ച്ചും നെ​ൽ​സ​ൺ സ​ഹോ​ദ​ര​ങ്ങ​ൾ രാ​ജാ​വി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. സാ​ധാ​ര​ണ ബേ​ക്ക്ഡ് ബീ​ൻ​സാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും, ഉ​രു​ള​ക്കി​ഴ​ങ്ങും വെ​ണ്ണ​യും ചീ​സും പ്രെ​സ്റ്റ​ണി​ൽ നി​ന്ന് ത​ന്നെ പ്രാ​ദേ​ശി​ക​മാ​യി ശേ​ഖ​രി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഉ​രു​ള​ക്കി​ഴ​ങ്ങ് ഇ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ന​ല്ല അ​റി​വു​ണ്ടാ​യി​രു​ന്ന രാ​ജാ​വ്, അ​വ ന​ല്ല​പോ​ലെ മൊ​രി​ഞ്ഞു വ​രു​ന്ന ഇ​ന​മാ​ണോ എ​ന്നും അ​ന്വേ​ഷി​ച്ചു. സാ​ധാ​ര​ണ​യാ​യി ടാ​ർ​ലെ​റ്റ​ണി​ൽ നി​ന്നു​ള്ള ‘മെ​ല​ഡി’ ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​തെ​ന്നും, എ​ന്നാ​ൽ വ​ര​ൾ​ച്ച​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം ക്ഷാ​മം നേ​രി​ട്ട​തി​നാ​ൽ അ​ടു​ത്തി​ടെ മ​റ്റൊ​രു ഇ​ന​ത്തി​ലേ​ക്ക് മാ​റി​യ​താ​ണെ​ന്നും സ​ഹോ​ദ​ര​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കി.

സം​ഭാ​ഷ​ണ​ത്തി​നി​ടെ പ്രാ​ദേ​ശി​ക ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ഒ​രു സ​മ്മാ​ന​വും സ​ഹോ​ദ​ര​ങ്ങ​ൾ രാ​ജാ​വി​ന് കൈ​മാ​റി. ടീ​മി​ന്‍റെ പ്ര​ക​ട​നം എ​ങ്ങ​നെ​യു​ണ്ടെ​ന്ന് രാ​ജാ​വ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ, “അ​ത്ര ന​ല്ല​ത​ല്ല, ന​മു​ക്ക​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട” എ​ന്നാ​യി​രു​ന്നു അ​വ​രി​ലൊ​രാ​ളു​ടെ ത​മാ​ശ​രൂ​പേ​ണ​യു​ള്ള മ​റു​പ​ടി.

രാ​ജാ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച സ്പ​ഡ് ബ്രോ​സ്, ത​ങ്ങ​ളു​ടെ സം​രം​ഭ​ത്തി​ലേ​ക്ക് രാ​ജാ​വി​നെ സ്വാ​ഗ​തം ചെ​യ്യാ​നാ​യ​ത് വ​ലി​യൊ​രു ബ​ഹു​മ​തി​യാ​ണെ​ന്ന് കു​റി​ച്ചു. 1955 മു​ത​ൽ തു​ട​രു​ന്ന ത​ങ്ങ​ളു​ടെ കു​ടും​ബ ബി​സി​ന​സ് ഇ​ത്ര​ത്തോ​ളം വ​ള​ർ​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​വും അ​വ​ർ പ​ങ്കു​വെ​ച്ചു. പ്രെ​സ്റ്റ​ണി​ലെ ഈ ​സം​രം​ഭ​ക​ർ​ക്ക് രാ​ജ​കീ​യ അ​തി​ഥി​യെ ല​ഭി​ച്ച ആ ​ദി​വ​സം ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​ന്നാ​യി മാ​റി.

 

 

Related posts

Leave a Comment