സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് ഒ​ന്പ​ത് വ​ർ​ഷം ത​ട​വും പി​ഴ​യും

ഹ​രി​പ്പാ​ട്: വീ​ട്ടി​ൽ അ​രി​പ്പൊ​ടി വാ​ങ്ങാ​നെ​ത്തി​യ ദ​ളി​ത് ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​ൻ​പ​ത് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം മി​സ്പാ വീ​ട്ടി​ൽ ഷി​നോ​ജി​നെ (49) ആ​ണ് ഹ​രി​പ്പാ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ഹ​രീ​ഷ് ജി ​ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ഒ​ൻ​പ​ത് വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

2024 സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ചി​ല്ല​റ സാ​ധ​ന​ങ്ങ​ളു​ടെ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഷി​നോ​ജ്, ധാ​ന്യ​പ്പൊ​ടി വാ​ങ്ങാ​നാ​യി എ​ത്തി​യ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന സി.​ശ്രീ​ജി​ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. സ​ത്യ​നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന എം.​കെ ബി​നു​കു​മാ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്ഐ​മാ​രാ​യ റി​ജു​മോ​ൻ, എ​എ​സ്ഐ​മാ​രാ​യ സ​ജു​മോ​ൾ, രാ​ജേ​ഷ് കു​മാ​ർ,സി​പി​ഒ ര​മ്യ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​സ്. ര​ഘു ഹാ​ജ​രാ​യി.

Related posts

Leave a Comment