ടി​ക് ടോ​ക്കി​ൽ ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ ദു​ര​ന്തം; ആ​റാം നി​ല​യി​ൽ​നി​ന്ന് വീ​ണ് 14കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം: വീ​ഡി​യോ വൈ​റ​ൽ

ജ​പ്പാ​നി​ൽ ടി​ക് ടോ​ക്കി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ആ​റാം നി​ല​യി​ൽ​നി​ന്ന് വീ​ണ് 14-കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. റു​ക എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ഫോ​ളോ​വേ​ഴ്‌​സും ഒ​രു​പോ​ലെ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​റാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ കൈ​വ​രി​ക്കു മു​ക​ളി​ലി​രു​ന്ന് ലൈ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു റു​ക. ഇ​തി​നി​ടെ ബാ​ല​ൻ​സ് തെ​റ്റി പി​ന്നി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴാ​തി​രി​ക്കാ​ൻ ഏ​താ​നും നി​മി​ഷ​ങ്ങ​ൾ കൈ​വ​രി​യി​ൽ മു​റു​കെ പി​ടി​ച്ചെ​ങ്കി​ലും പി​ടി​വി​ട്ട് താ​ഴേ​ക്ക് പ​തി​ച്ചു. ഗു​രു​ത​ര​മാ​യി ത​ല​യ്ക്ക് പ​രു​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ പി​ന്നീ​ട് മ​ര​ണം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു റു​ക.

പെ​ൺ​കു​ട്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം സു​ഹൃ​ത്തു​ക്ക​ളെ​യും ഫോ​ളോ​വേ​ഴ്‌​സി​നെ​യും ക​ടു​ത്ത ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ലൈ​വ് സ്ട്രീ​മിം​ഗി​നി​ടെ ത​ന്നെ ദു​ര​ന്തം സം​ഭ​വി​ച്ച​താ​ണ് ഞെ​ട്ട​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി റു​ക വ്യ​ക്തി​പ​ര​മാ​യ ചി​ല പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യി​രു​ന്ന​താ​യി അ​ടു​പ്പ​മു​ള്ള​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Related posts

Leave a Comment