മും​ബൈ​യി​ൽ ആ​രാ​ധ​ക​ന്‍റെ ഓ​ട്ടോ​ഗ്രാ​ഫ് നി​ര​സി​ച്ച് കെ​യ്റ്റ് മി​ഡി​ൽ​ട​ൺ; ക്ഷ​മ ചോ​ദി​ച്ച് രാ​ജ​കു​മാ​രി, വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ വി​ല്യം രാ​ജ​കു​മാ​ര​നും ഭാ​ര്യ കെ​യ്റ്റ് മി​ഡി​ൽ​ട​ണും മും​ബൈ​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ത​നി​ക്ക് നേ​രെ നീ​ണ്ട ആ​രാ​ധ​ക​ന്‍റെ ഓ​ട്ടോ​ഗ്രാ​ഫ് അ​ഭ്യ​ർ​ഥ​ന കെ​യ്റ്റ് മി​ഡി​ൽ​ട​ൺ സ്നേ​ഹ​പൂ​ർ​വ്വം നി​ര​സി​ച്ച​താ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബം കാ​ല​ങ്ങ​ളാ​യി പി​ന്തു​ട​രു​ന്ന ക​ർ​ശ​ന​മാ​യ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​യി​രു​ന്നു രാ​ജ​കു​മാ​രി​യു​ടെ ഈ ​ന​ട​പ​ടി.

ന​വം​ബ​ർ 16 തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ൽ ന​ട​ന്ന തെ​രു​വ് ക്രി​ക്ക​റ്റ് (ഗ​ള്ളി ക്രി​ക്ക​റ്റ്) പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. രാ​ജ​ദ​മ്പ​തി​ക​ളെ കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രു​മാ​യി അ​വ​ർ സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ ആ​രാ​ധ​ക​ർ​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ്, കെ​യ്റ്റി​ന് അ​ടു​ത്തേ​ക്കും സ​മാ​ന​മാ​യ ആ​വ​ശ്യ​വു​മാ​യി ഒ​രാ​ൾ എ​ത്തി​യ​ത്.

എ​ന്നാ​ൽ “ക്ഷ​മി​ക്ക​ണം, എ​നി​ക്ക് ഒ​പ്പി​ടാ​ൻ ക​ഴി​യി​ല്ല” എ​ന്ന് പു​ഞ്ചി​രി​യോ​ടെ പ​റ​ഞ്ഞ് കെ​യ്റ്റ് അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഹ​ലോ മാ​ഗ​സി​ൻ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളു​ള്ള​ത്. ഓ​ട്ടോ​ഗ്രാ​ഫ് നി​ര​സി​ച്ചെ​ങ്കി​ലും, അ​വി​ടെ കൂ​ടി​നി​ന്ന​വ​രു​മാ​യി സം​സാ​രി​ക്കാ​നും അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും രാ​ജ​കു​മാ​രി മ​റ​ന്നി​ല്ല.

ഒ​പ്പു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മ്മി​ക്ക​പ്പെ​ടാ​നും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​നു​മു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കു​ന്ന​തി​ൽ നി​ന്ന് ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​തു​വെ വി​ട്ടു​നി​ൽ​ക്കാ​റാ​ണ് പ​തി​വ്. എ​ങ്കി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കാ​നും, സം​സാ​രി​ക്കാ​നും, ഫോ​ട്ടോ​ക​ൾ​ക്ക് പോ​സ് ചെ​യ്യാ​നും ഇ​വ​ർ ത​യ്യാ​റാ​കാ​റു​ണ്ട്.

മും​ബൈ​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​വും സം​സ്കാ​ര​വും അ​ടു​ത്ത​റി​യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വി​ല്യ​മി​ന്‍റെ കെ​യ്റ്റി​ന്‍റെ​യും സ​ന്ദ​ർ​ശ​നം. തി​ങ്ക​ളാ​ഴ്ച സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റോ​ടൊ​പ്പം ഗ​ള്ളി ക്രി​ക്ക​റ്റ് ക​ളി​ച്ച ദ​മ്പ​തി​ക​ൾ, പ​ര​മ്പ​രാ​ഗ​ത മ​ൺ​ക​പ്പു​ക​ളി​ൽ ‘ക​ട്ടിം​ഗ് ചാ​യ’ രു​ചി​ക്കു​ക​യും മും​ബൈ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തു. സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും അ​വ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

2016 ഏ​പ്രി​ലി​ന് ശേ​ഷം രാ​ജ​ദ​മ്പ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​വ​ർ ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും. ന​വം​ബ​ർ 18ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

 

Related posts

Leave a Comment