സി​പി​എം-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം; ആറു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; തളിപ്പറമ്പ്  താലൂക്കാശുപത്രിയിലെത്തിച്ച പ്രവർത്തകർക്ക് അധികൃതർ  ചികിത്‌സ നിഷേധിച്ചതായി ബിജെപി

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ചെ​ങ്ങ​ളാ​യി മൊ​യാ​ലം ത​ട്ടി​ൽ സി​പി​എം-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം. 6 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​പി​എം മൊ​യാ​ലം​ത​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷി​ന്‍റോ തോ​മ​സ് (37), പ്ര​വ​ർ​ത്ത​ക​രാ​യ എ.​കെ. ബി​നു (35), സി. ​സു​ഗീ​ഷ് (31), കെ. ​മ​നു (33), ആ​ർ​എ​സ്എ​സ്ചു​ഴ​ലി മ​ണ്ഡ​ൽ ശാ​രീ​രി​ക് പ്ര​മു​ഖ് ഇ. ​ര​ജി​ത്ത് (29), ചെ​ങ്ങ​ളാ​യി മ​ണ്ഡ​ൽ കാ​ര്യ​ഹ് പി. ​അ​ഖി​ൽ (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ ലൂ​ർ​ദ്ദ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്ക് ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. പു​റ​മെ നി​ന്ന് ആ​യു​ധ പ​രി​ശീ​ല​നം നേ​ടി​യെ​ത്തി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ൽ സം​ഘ​ർ​ഷ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ നി​ല​നി​ൽ​ക്കാ​ത്ത സ്ഥ​ല​ത്ത് സി​പി​എം മ​നഃ​പൂ​ർ​വം അ​ക്ര​മ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ളി​പ്പ​റ​മ്പ് ത​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ടി കെ.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts