ആറുമാസം പിന്നിട്ടിട്ടും അധ്യക്ഷന്മാരില്ല! കോൺഗ്രസിൽ പകരക്കാരെ കണ്ടെത്താനാകാതെ നേതൃത്വം

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജ​നീ​ഷും മ​ന്ത്രി​മാ​രാ​യി അ​ധി​കാ​ര​മേ​റ്റി​ട്ട് ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും സം​ഘ​ട​നാ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​ര​ക്കാ​രെ ക​ണ്ടെ​ത്താ​നാ​കാ​തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം.

ക​ഴി​ഞ്ഞ മേ​യ് 18നാ​ണ് ഇ​രു​വ​രും മ​ന്ത്രി​മാ​രാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇ​രു​വ​രും മ​ന്ത്രി​മാ​രാ​യ​തോ​ടെ കെ​പി​സി​സി, യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ങ്കി​ലും ഇ​തു​വ​രെ പ​ക​ര​ക്കാ​രെ ക​ണ്ടെ​ത്താ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​ന്ത്രി​മാ​ർ പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്കൊ​പ്പം സം​ഘ​ട​നാ ചു​മ​ത​ല​ക​ളും വ​ഹി​ക്കു​ന്ന​ത് ധാ​ർ​മി​ക​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും ശ​രി​യാ​ണോ​യെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് മ​ന്ത്രി​മാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നി​രി​ക്കെ, സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ കൂ​ടി വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഭ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​തി​യ നി​യ​മ​ന​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ലും അ​തൃ​പ്തി പു​ക​യു​ന്നു​ണ്ട്. പു​തി​യ അ​ധ്യ​ക്ഷ​ന്മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം എ​പ്പോ​ൾ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Related posts

Leave a Comment