മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽപ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്‌​റ്റ് ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം: പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​യു

മ​ട്ട​ന്നൂ​ർ: പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്‌​റ്റ് ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം. കോ​ള​ജ് പോ​സ്‌​റ്റോ​ഫി​സ് മ​ട്ട​ന്നൂ​ർ സെ​ക്ഷ​നി​ൽ ല​യി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രി​യോ​ട് മ​റ്റ് പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലേ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റോ​ഫി​സ് ഇ​ൻ​സ്‌​പെ​ക്ട​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. 60 വ​ർ​ഷ​മാ​യി മ​ട്ട​ന്നൂ​ർ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്‌​റ്റോ​ഫി​സ് നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

അ​ർ​ബ​ൻ ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് മ​ട്ട​ന്നൂ​ർ കോ​ള​ജ് പോ​സ്‌​റ്റോ​ഫി​സ് അ​ട​ച്ചു​പൂ​ട്ടാ​ൻ ത​പാ​ൽ വ​കു​പ്പ് തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ലു​ള്ള പോ​സ്‌​റ്റോ​ഫി​സ് വെ​ള്ളി​യാം​പ​റ​മ്പ് മു​ത​ലു​ള്ള മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് പോ​കാ​തെ​ത​ന്നെ ത​പാ​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കാ​ൻ സ​ഹാ​യ​ക​മാ​യി​രു​ന്നു. ജ​ന​സം​ഖ്യാ​നു​പാ​തം വെ​ച്ചു​നോ​ക്കി​യാ​ലും പോ​സ്റ്റ് ഓ​ഫി​സ് എ​ടു​ത്തു​ക​ള​യേ​ണ്ട സാ​ഹ​ച​ര്യം വ​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​സ്റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യം വെ​ച്ച് ത​പാ​ൽ സ​ർ​വീ​സ് മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്‌​റ്റോ​ഫി​സ് പൂ​ട്ടു​ന്ന​ത്. ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം മാ​ത്ര​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ത​പാ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. പോ​സ്‌​റ്റോ​ഫി​സ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്കം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നും കെ​എ​സ് യു ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment