വ്യാ​ജ രേ​ഖ ച​മ​ച്ച് ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടിയ കേസ്; തോ​ട്ട​ട സ്വ​ദേ​ശി​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും പി​ഴ​യും

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വ്യാ​ജ​രേ​ഖ ച​മ​ച്ച് ല​ക്ഷ​ങ്ങ​ൾ ലോ​ണെ​ടു​ത്ത സം​ഭ​വ​ത്തി​ൽ തോ​ട്ട​ട സ്വ​ദേ​ശി​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും പി​ഴ​യും. ക​ണ്ണൂ​ർ പോ​ൾ​ട്രി ഡ​വ​ല​പ്മ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നും തോ​ട്ട​ട സ്വ​ദേ​ശി​യു​മാ​യ പാ​റ​യ്ക്ക​ൽ​താ​ഴെ ബാ​ബു (52) വി​നെ​യാ​ണ് ഏ​ഴു വ​ർ​ഷം ത​ട​വി​നും 10,000 രൂ​പ പി​ഴ​യ്ക്കും ക​ണ്ണൂ​ർ ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2006 മു​ത​ൽ 2009 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 7.34 ല​ക്ഷം രൂ​പ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ​നി​ന്ന് 11,67,267 രൂ​പ, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ​നി​ന്ന് 4.50 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യ്പ​യെ​ടു​ത്ത​ത്. ഒ​റി​ജി​ന​ൽ ആ​ധാ​രം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തു​ക​യും അ​തേ ആ​ധാ​രം വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ബാ​ങ്കു​ക​ളി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

Related posts