അ​മ്മ​യ്ക്ക് ന​ല്കി​യ വാ​ക്കൊ​ന്ന്; ശ​രീ​ര​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും ടാ​റ്റൂ ചെ​യ്ത് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ!

ഓ​രോ​രു​ത്ത​രും ഓ​രോ ടാ​റ്റൂ മാ​ത്ര​മേ ചെ​യ്യൂ എ​ന്ന് അ​മ്മ​യ്ക്ക് ന​ൽ​കി​യ വാ​ക്ക് പി​ന്നീ​ട് വ​ലി​യൊ​രു അ​ഭി​നി​വേ​ശ​മാ​യി മാ​റി​യ​പ്പോ​ൾ, ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രെ തേ​ടി​യെ​ത്തി​യ​ത് ലോ​ക റി​ക്കാ​ർ​ഡ്. ജ​ർ​മ​നി സ്വ​ദേ​ശി​നി​ക​ളും ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ൽ​സി​ൽ താ​മ​സ​ക്കാ​രു​മാ​യ അ​ലീ​ൻ ഗാ​ലി​യാ​നോ, അ​ലീ​ന ഹാ​ൻ​ലെ എ​ന്നി​വ​രാ​ണ് ശ​രീ​ര​ത്തി​ന്‍റെ 70 ശ​ത​മാ​ന​ത്തോ​ളം വ​ർ​ണാ​ഭ​മാ​യ ടാ​റ്റൂ​ക​ൾ ചെ​യ്ത് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ‘ഏ​റ്റ​വും കൂ​ടു​ത​ൽ ടാ​റ്റൂ ചെ​യ്ത ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ’​എ​ന്ന ബ​ഹു​മ​തി​യാ​ണ് ഇ​വ​ർ പ​ങ്കി​ടു​ന്ന​ത്.

‘പെ​റ്റൂ​ണി​യ ട്വി​ൻ​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​രു​വ​രും ടാ​റ്റൂ ക​ല​യോ​ടു​ള്ള ത​ങ്ങ​ളു​ടെ ഇ​ഷ്ട​ത്തെ വി​ജ​യ​ക​ര​മാ​യ ഒ​രു ക​രി​യ​റാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ‘പെ​റ്റൂ​ണി​യ ട്വി​ൻ​സ് ഇ​ങ്ക്’ എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി ടാ​റ്റൂ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ഇ​വ​ർ​ക്കൊ​പ്പം മ​റ്റ് എ​ട്ട് വ​നി​താ ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ആ​ദ്യ​മാ​യി ഓ​രോ ടാ​റ്റൂ മാ​ത്ര​മേ ചെ​യ്യൂ എ​ന്നാ​യി​രു​ന്നു ഇ​വ​ർ അ​മ്മ​യോ​ട് സ​മ്മ​തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ ടാ​റ്റൂ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഈ ​ക​ല​യോ​ട് ഇ​രു​വ​ർ​ക്കും വ​ലി​യ ആ​ക​ർ​ഷ​ണം തോ​ന്നു​ക​യും കൂ​ടു​ത​ൽ ടാ​റ്റൂ​ക​ൾ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ അ​മ്മ​യ്ക്ക് ഇ​തി​ൽ നി​രാ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ഇ​ന്ന് മ​ക്ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ​ക്കാ​രി അ​വ​രാ​ണ്. ത​ങ്ങ​ളു​ടെ അ​ഭി​നി​വേ​ശം പി​ന്നീ​ട് ജീ​വി​ത​വും ക​രി​യ​റു​മാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ലീ​ൻ പ​റ​യു​ന്നു.

ജ​ർ​മ്മ​നി​യി​ലെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ൽ നി​ന്ന് വ​ലി​യൊ​രു ന​ഗ​ര​ത്തി​ൽ ജീ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യാ​ണ് ഇ​രു​വ​രും ലോ​സ് ഏ​ഞ്ച​ൽ​സി​ലേ​ക്ക് എ​ത്തി​യ​ത്. കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ സ്വ​ന്തം ടാ​റ്റൂ സ്റ്റു​ഡി​യോ​യ്ക്കു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങേ​ണ്ടി വ​ന്ന ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​വ​ർ അ​തി​ജീ​വി​ച്ചു. പി​ന്നീ​ട് ടി​ക്‌​ടോ​ക്കി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത്. 2027-ലെ ​ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് പു​സ്ത​ക​ത്തി​ലും ഇ​വ​ർ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.

കാ​ഴ്ച​യി​ൽ ഒ​രു​പോ​ലെ​യാ​ണെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട ടാ​റ്റൂ ഡി​സൈ​നു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്. നെ​റ്റി​യി​ലെ മ​ണ്ഡ​ല ഡി​സൈ​നാ​ണ് അ​ലീ​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത്. കു​ട്ടി​ക്കാ​ല​ത്ത് സ​ഹോ​ദ​രി​ക്കൊ​പ്പം വീ​ഡി​യോ ഗെ​യി​മു​ക​ൾ ക​ളി​ച്ച​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി കാ​ലി​ൽ ഒ​രു നി​ന്‍റെ​ൻ​ഡോ ക​ൺ​ട്രോ​ള​റി​ന്‍റെ ടാ​റ്റൂ​വും ചെ​യ്തി​ട്ടു​ണ്ട്.

താ​ടി​യി​ലെ വെ​ള്ള മ​ണ്ഡ​ല ഡി​സൈ​നും, ഏ​ഴ് മ​ണി​ക്കൂ​ർ എ​ടു​ത്ത് വ​യ​റ്റി​ൽ ചെ​യ്ത ടാ​റ്റൂ​വു​മാ​ണ് അ​ലീ​ന​യ്ക്ക് പ്രി​യ​പ്പെ​ട്ട​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ളം താ​ൻ വാ​യി​ച്ചി​രു​ന്ന​തും അ​മ്മ​യ്ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള​തു​മാ​യ ‘ഫ്ര​ഞ്ച് ഹോ​ൺ’ എ​ന്ന സം​ഗീ​തോ​പ​ക​ര​ണ​ത്തി​ന്റെ ടാ​റ്റൂ​വും അ​ലീ​ന​യു​ടെ കാ​ലി​ലു​ണ്ട്.

മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​വ​ർ പ​ര​സ്പ​രം ടാ​റ്റൂ ചെ​യ്തു കൊ​ടു​ക്കാ​റു​ണ്ട്. പ​ര​സ്പ​രം പ്ര​ചോ​ദ​ന​മാ​കാ​റു​ണ്ടെ​ങ്കി​ലും ഒ​രാ​ളു​ടെ ഡി​സൈ​ൻ മ​റ്റൊ​രാ​ൾ അ​തേ​പ​ടി പ​ക​ർ​ത്താ​റി​ല്ലെ​ന്ന് അ​ലീ​ന വ്യ​ക്ത​മാ​ക്കു​ന്നു. ത​ങ്ങ​ളു​ടെ അ​ടു​ത്ത ബ​ന്ധ​ത്തി​ന്‍റെ​യും പ​ങ്കു​വെ​ച്ച ഓ​ർ​മ​ക​ളു​ടെ​യും തൊ​ഴി​ലി​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ് ഈ ​സ​ഹോ​ദ​രി​മാ​ർ ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ ടാ​റ്റൂ​ക​ളെ കാ​ണു​ന്ന​ത്.

 

Aline and Alena

most tattoed twins posing together

 

Related posts

Leave a Comment