ന​ദി​യി​ൽ വീ​ണ മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ര​ക്ഷ​ക​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ; സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​കാ​ശ് പ​ത്ര​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ങ്കു​ര ജി​ല്ല​യി​ൽ ഛഠ് ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ദാ​മോ​ദ​ർ ന​ദി​യി​ൽ വീ​ണ മൂ​ന്ന് വ​യ​സു​കാ​രി​യെ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ബ​ങ്കു​ര​യി​ലെ മെ​ജി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​കാ​ശ് പ​ത്ര​യാ​ണ് സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ഞ്ഞി​ന്റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ദാ​മോ​ദ​ർ ന​ദി​ക്ക​ര​യി​ലെ ഛഠ് ​പൂ​ജാ ഘ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഗി​ർ​ജ​പാ​റ സ്വ​ദേ​ശി​യാ​യ പ്രി​ൻ​സ് കു​മാ​റും കു​ടും​ബ​വും മൂ​ന്ന് വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ പ്രി​ൻ​സി​ക കു​മാ​രി​ക്കൊ​പ്പം പൂ​ജാ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ ഒ​ന്ന് മാ​റി​യ ത​ക്ക​ത്തി​ന് പ്രി​ൻ​സി​ക അ​ബ​ദ്ധ​ത്തി​ൽ ന​ദി​യി​ലേ​ക്ക് വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ കാ​ണാ​താ​യ​തോ​ടെ ന​ദി​ക്ക​ര​യി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ന്നു. ആ​ളു​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് സ്ഥ​ല​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ ആ​കാ​ശ് പ​ത്ര ഉ​ട​ൻ ത​ന്നെ ന​ദി​ക്ക​ര​യി​ലേ​ക്ക് ഓ​ടി​യെ​ത്തി.

ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ ന​ദി​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ ആ​കാ​ശ്, ആ​ഴ​ത്തി​ലേ​ക്ക് മു​ങ്ങി​ത്താ​ണ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ചു. അ​പ​ക​ട​മൊ​ന്നും കൂ​ടാ​തെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​തോ​ടെ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ചു. “അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ആ​കാ​ശ്! സ്വ​ന്തം ജീ​വ​ൻ പോ​ലും വ​ക​വ​യ്ക്കാ​തെ ന​ദി​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ അ​ദ്ദേ​ഹം കൊ​ച്ചു പ്രി​ൻ​സി​ക​യെ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി” എ​ന്ന് പോ​ലീ​സ് കു​റി​ച്ചു.

കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ ആ​കാ​ശ് പ​ത്ര​യു​ടെ ധീ​ര​ത​യെ​യും കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലി​നെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

Related posts

Leave a Comment