തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സൗന്ദര്യവർധക ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
‘വെറുതെ ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല ഇത്തരം ക്രീമുകൾ പരീക്ഷിക്കാൻ പാടില്ല. ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലിസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി’യെന്നും മന്ത്രി പറഞ്ഞു.
‘ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർധക ഉൽപന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും അന്വേഷണം വേണം. കൂടുതൽ പരിശോധന നടത്താൻ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
