ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ അവസാന ട്രെയിലർ റിലീസ് ചെയ്തു. അവഞ്ചേഴ്സിനൊപ്പം ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങിയ വമ്പൻ ആളുകളും ഈ ചിത്രത്തിലുണ്ട്. ‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.
ചാൾസ് എം. സേവ്യറായി പാട്രിക് സ്റ്റിവാർട്ടും മാഗ്നെറ്റോ ആയി ഇയാൻ മക്കെല്ലവും ഡൂംസ്ഡേയിൽ തിരിച്ചെത്തുന്നുണ്ട്. 2019-ൽ പുറത്തിറങ്ങിയ എൻഡ്ഗെയിമിന് ശേഷമുള്ള ആദ്യ അവഞ്ചേഴ്സ് ചിത്രത്തിൽ ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്വർത്ത്, പെഡ്രോ പാസ്കൽ, പോൾ റഡ്, ആന്റണി മാക്കി, ഫ്ലോറൻസ് പ്യൂ, വനേസ കിർബി, ടോം ഹിഡിൽസ്റ്റൺ, ഇയാൻ മക്കല്ലൻ, പാട്രിക് സ്റ്റുവാർട്ട്, സിമു ലിയു, ചാനിംഗ് ടാറ്റം തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
മൂന്ന് വ്യത്യസ്ത യൂണിവേഴ്സുകളിലെ മാര്‍വൽ സൂപ്പർഹീറോകൾ ഡോക്ടർ ഡൂമിനെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആഗോളതലത്തിൽ ഡിസംബർ 18-ന് ‘ഡ്യൂൺ’ മൂന്നാം ഭാഗത്തിനൊപ്പമാണ് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ തിയറ്ററുകളിലെത്തുന്നത്. ഇന്ത്യയിൽ ചിത്രം ഡിസംബര്‍ 17ന് റിലീസിനെത്തും.
