തി​യ​റ്റ​റി​ൽ മെ​റ്റാ സ്മാ​ർ​ട്ട് ഗ്ലാ​സ് ധ​രി​ച്ച് സി​നി​മ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല; ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കി​ച്ച യു​വാ​വി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം

തി​യ​റ്റ​റി​നു​ള്ളി​ലേ​ക്ക് മെ​റ്റാ സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ ധ​രി​ച്ച് പ്ര​വേ​ശി​ക്കാ​ൻ തു​നി​ഞ്ഞ യു​വാ​വി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. തി​യ​റ്റ​ർ അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടും ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട യു​വാ​വി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ല​ക്ഷ​യ് മേ​ത്ത എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ത​ർ​ക്ക​ത്തി​ന്‍റെ വി​ഡി​യോ പ​ങ്കു​വെ​ച്ച​ത്. രാ​ത്രി 11:50-ന്‍റെ ഷോ ​കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മെ​റ്റാ ഗ്ലാ​സ് ധ​രി​ച്ച​തി​ന്‍റെ പേ​രി​ൽ ത​ട​ഞ്ഞ​ത്. ക​ണ്ണി​ന് കാ​ഴ്ച​പ​രി​ധി​യു​ള്ള​തി​നാ​ൽ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച പ​വ​ർ ലെ​ൻ​സു​ക​ളാ​ണ് താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും, ക​ണ്ണ​ട മാ​റ്റി​യാ​ൽ സി​നി​മ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും യു​വാ​വ് വാ​ദി​ച്ചു. ത​ങ്ങ​ൾ ടി​ക്ക​റ്റെ​ടു​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളാ​ണെ​ന്നും ഇ​തി​ൽ ത​ങ്ങ​ളു​ടെ തെ​റ്റി​ല്ലെ​ന്നും യു​വാ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

തി​യ​റ്റ​ർ മാ​നേ​ജ​ർ ത​ന്‍റെ ഫോ​ണി​ലെ പോ​ളി​സി​യും, തി​യേ​റ്റ​റി​ന് പു​റ​ത്ത് വെ​ച്ചി​രി​ക്കു​ന്ന ബാ​ന​റും കാ​ണി​ച്ച് മെ​റ്റാ ഗ്ലാ​സു​ക​ൾ​ക്ക് നി​രോ​ധ​ന​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി. നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യും തി​യേ​റ്റ​ർ പോ​ളി​സി ചൂ​ണ്ടി​ക്കാ​ണി​ച്ച് ത​ർ​ക്കി​ക്കാ​തെ ക​ണ്ണ​ട അ​ഴി​ച്ചു​മാ​റ്റാ​ൻ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​ഡി​യോ​യി​ൽ കാ​ണാം.

സി​നി​മ​ക​ൾ തി​യേ​റ്റ​റി​നു​ള്ളി​ൽ നി​ന്ന് ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ക്യാ​മ​റ​യും മൈ​ക്രോ​ഫോ​ണു​മു​ള്ള സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ തി​യേ​റ്റ​റു​ക​ൾ നി​രോ​ധി​ക്കു​ന്ന​ത്. ഫോ​ൺ ഉ​പ​യോ​ഗി​ച്ചും ആ​ളു​ക​ൾ സി​നി​മ ചി​ത്രീ​ക​രി​ക്കാ​റി​ല്ലേ പി​ന്നെ​ന്തി​നാ​ണ് സ്മാ​ർ​ട്ട് ഗ്ലാ​സി​ന് മാ​ത്രം നി​രോ​ധ​നം എ​ന്ന് ചോ​ദി​ച്ചാ​ണ് വി​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ങ്കി​ലും, തി​യേ​റ്റ​ർ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കി​ച്ച യു​വാ​വി​നെ വി​മ​ർ​ശി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ത​ന്നെ നി​ബ​ന്ധ​ന​ക​ൾ വാ​യി​ച്ചു മ​ന​സ്സി​ലാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും, വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട അ​തേ സ്മാ​ർ​ട്ട് ഗ്ലാ​സ് വെ​ച്ച് ത​ന്നെ​യാ​ണ് യു​വാ​വ് ഈ ​സം​ഭ​വം വി​ഡി​യോ പ​ക​ർ​ത്തി​യ​തെ​ന്നും ആ​ളു​ക​ൾ ക​ളി​യാ​ക്കി കു​റി​ച്ചു.

 

 

Related posts

Leave a Comment