സ്ത്രീശക്തി ലോട്ടറി പ്രധാന പദ്ധതിയാകും: മുഖ്യമന്ത്രി

ummanchandiതിരുവനന്തപുരം: സ്ത്രീശക്തി ലോ ട്ടറിയും സ്ത്രീ ശക്തി പദ്ധതിയും കേരളത്തിലെ പ്രധാന പദ്ധതിയായി മാറുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജെടി ഹാളില്‍ സ്ത്രീശക്തി ഭാഗ്യക്കുറിയുടെയും കാരുണ്യ ചികിത്സാ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഭാഗ്യപരീക്ഷണവും ഉത്കണ്ഠ യും ചൂഷണം ചെയ്യുന്ന ലോട്ടറി ജീവ കാരുണ്യത്തിന്റെ വലിയ പാതയാണ് തുറന്നതെന്ന് അധ്യക്ഷ പ്രസംഗത്തി ല്‍ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.

ഭാഗ്യക്കുറി സെക്രട്ടറി ഹിമാന്‍ഷുകുമാര്‍, പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ചീഫ് എക്‌സികുട്ടീവ് ഓഫീ സര്‍ ഡോ. അഷ്‌റഫ് എന്നിവര്‍ പ്ര സംഗിച്ചു. നികുതി സെക്രട്ടറി ഡബ്ലി യു. ആര്‍ റെഡ്ഢി സ്വാഗതം പറ ഞ്ഞു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംബന്ധിച്ച സെന്‍ സസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി എം.കെ. മുനീറിന് നല്‍കി പ്രകാശ നം ചെയ്തു.എല്ലാ ചൊവ്വാഴ്ചയും നറുക്കെടുപ്പു നടക്കുന്ന 40 രൂപ മുഖവിലയുള്ള ഭാഗ്യക്കുറിയാണ് ധനശ്രീ. ഇതിനെ പുനര്‍നാമകരണം ചെയ്താണ് സ്ത്രീശക്തി ഭാഗ്യക്കുറിയാക്കിയത്. മുഖവില 50 രൂപയാക്കിയിട്ടുണ്ട്. ഈ ലോട്ടറിയില്‍ നിന്നുള്ള ആദായം മുഴുവന്‍ സ്ത്രീശക്തി പദ്ധതിക്കായി വിനിയോഗിക്കും.

സ്ത്രീകളുടെ തൊഴില്‍ മേഖല വിപുലപ്പെടുത്തല്‍, അധഃസ്ഥിത സ്ത്രീകളുടെ പുനരധിവാസത്തിന്റെ നവീകരണം, സ്ത്രീജന ഉന്നത പഠനം, അംഗപരിമിതരായ സ്ത്രീകള്‍ക്ക് ധനസഹായം, കുടുംബനാഥകളായ സ്ത്രീകളുടെ പെണ്‍മക്കള്‍ക്കുള്ള ധനസഹായം, സ്ത്രീകളുടെ വാര്‍ധക്യകാല സംരക്ഷണവും സഹായവും, വിവാഹ ധനസഹായം, വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായം എന്നിവയാണ് സ്ത്രീശക്തി പദ്ധതി വഴി നടപ്പാക്കുന്നത്.

നാലാം വാര്‍ഷികം ആഘോഷി ക്കുന്ന കാരുണ്യ ചികിത്സാ പദ്ധതിവഴി 1600 കോടിയോളം രൂപ ചികിത്സാ സഹായമായി നല്‍കിയിട്ടുണ്ട്. 138000 രോഗികള്‍ക്കു പദ്ധതികൊണ്ടുള്ള പ്രയോജനം ലഭിച്ചു.

Related posts