ബോബി ചെമ്മണൂര്‍ മാര്‍ജിന്‍ ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റുമാനൂരില്‍ തുറന്നു

bis-chemmanoorകോഴിക്കോട്: സ്വര്‍ണാഭരണങ്ങളും ഡയമണ്ട്് ആഭരണങ്ങളും മാര്‍ജിന്‍ ഫ്രീ വിലയില്‍ ലഭിക്കുന്ന ബോബി ചെമ്മണൂര്‍ മാര്‍ജിന്‍ ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി. റോസമ്മ, സിനിമാതാരം വി.കെ. ശ്രീരാമന്‍, സുരേഷ്(സിപിഐ), ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍(ബിജെപി), ജോര്‍ജ് പുല്ലാട്ട് (കേരള കോണ്‍ഗ്രസ്-എം), സിറിള്‍ ജി. നരിക്കുഴി (കേരള കോണ്‍ഗ്രസ്-സെക്കുലര്‍), അബ്ദുള്‍ സമദ് (മുസ്‌ലിം ലീഗ്), വ്യാപാരി-വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എന്‍.പി. തോമസ്, സെക്രട്ടറി സജീവന്‍, എകെജിഎസ്എംഎ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.സി. തങ്കപ്പന്‍, ജീന (കെഎംസിസി ഏറ്റുമാനൂര്‍), കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. മേരി കളപ്പുരക്കല്‍, ഡോ. മനു തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടന്നു.

Related posts