കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതാതീത സാംസ്കാരിക യാത്ര നാളെ ജില്ലയില്‍

KLM-KUREEPUZHAകൊല്ലം: കവി കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതാതീത സാസംസ്കാരിക യാത്ര നാളെ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന്  തഴവ, 10ന് കരുനാഗപ്പള്ളി, 11ന് ചവറ, 12ന് കൊല്ലം എസ്എന്‍ വനിതാകോളജ്, ഒന്നിന് ചാപ്റ്റര്‍ കോളജ്, രണ്ടിന് കളക്ടറേറ്റ്, നാലിന് കുണ്ടറ, 5.30ന് കൊട്ടാരക്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തും. രാത്രി ഏഴിന് പുനലൂരില്‍ യാത്ര സമാപിക്കും.  കളക്ടറേറ്റിന് സമീപം മതാതീത ചിത്രരചന, പുസ്തകപ്പൊലി, കവിയരങ്ങ്, നാടന്‍ പാട്ടരങ്ങ്, നാടകം, മനുഷ്യസംഗമം എന്നിവ സംഘടിപ്പിക്കും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു തുടങ്ങിയവര്‍ യാത്രയെ വരവേല്‍ക്കും. വൈകുന്നേരം അഞ്ചിന് പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നല്‍കുന്ന സ്വീകരണത്തില്‍ സംഘാടക സമിതി പ്രസിനഡന്റ് എന്‍. സി. ജോണ്‍ അധ്യക്ഷത വഹിക്കും. അഡ്വ. കെ. രാജു എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.  ഡോ. പി. കെ. ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. എ. രാജഗോപാല്‍, ഡോ. എം.എം. ഷാജിവാസ്, പ്രഫ. പി. കൃഷ്ണന്‍കുട്ടി, അഡ്വ. കാസ്റ്റലസ് ജൂനിയര്‍, ഡോ. ഷേര്‍ളി ശങ്കര്‍, ജി. ധ്രുവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Related posts