മോ​ഹ​ൻ​ലാ​ൽ വ​ല്ലാ​ത്തൊ​രു ആ​ക​ർ​ഷ​ണ​വും ല​ഹ​രി​യു​മെ​ന്ന് വീ​രം നാ​യി​ക ഡിവീന

mohanlal2803മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യം വ​ല്ലാ​ത്തൊ​രു ആ​ക​ർ​ഷ​ണ​വും ല​ഹ​രി​യു​മാ​ണെ​ന്നാ​ണ് ഡി​വീ​ന ഠാ​ക്കൂ​ർ. ജ​യ​രാ​ജി​ന്‍റെ വീ​ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യ ന​ടി​യാ​ണ് ഡി​വീ​ന ഠാ​ക്കൂ​ർ. മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ലി​നെ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ആ​രും ത​ന്നെ ഉ​ണ്ടാ​കി​ല്ല. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സ്ക്രീ​നി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ന്യ​ഭാ​ഷാ താ​ര​ങ്ങ​ളും കു​റ​വ​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് നി​ര​വ​ധി നാ​യി​ക​മാ​രും രം​ഗ​ത്ത് വ​ന്നി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നോ​ടു​ള്ള ത​ന്‍റെ ആ​രാ​ധ​ന വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ന​ടി​മാ​രി​ൽ ഒ​ടു​വി​ല​ത്തെ​യാ​ളാ​ണ് ഡി​വീ​ന ഠാ​ക്കൂ​ർ.

ബോ​ളി​വു​ഡ് താ​ര​മാ​ണെ​ങ്കി​ലും ഡി​വീ​ന ഠാ​ക്കൂ​ർ മ​ല​യാ​ള സി​നി​മ​ക​ളും ക​ണ്ടി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ൾ മു​ത​ൽ യു​വ​താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​ർ, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും ക​ണ്ടി​ട്ടു​ണ്ട്. എ​ങ്കി​ലും ലാ​ലേ​ട്ട​നോ​ട് അ​ല്പം ഇ​ഷ്ടം കൂ​ടു​ത​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം വ​ല്ലാ​ത്തൊ​രു ല​ഹ​രി​യും ആ​ക​ർ​ഷ​ണ​വു​മാ​ണെ​ന്നു ഡി​വീ​ന പ​റ​യു​ന്നു. വീ​ര​ത്തി​ലെ കു​ട്ടി​മാ​ണി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഡി​വീ​ന​യെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യം. ഷേ​ക്സ്പി​യ​റി​ന്‍റെ മാ​ക്ബ​ത്തി​നെ വ​ട​ക്ക​ൻ പാ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​ണ് വീ​രം. ബോ​ളി​വു​ഡ് താ​രം ഡി​വീ​ന​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് വീ​രം.

ബോ​ളി​വു​ഡാ​ണ് ത​ട്ട​ക​മെ​ങ്കി​ലും ത​നി​ക്ക് പ​രി​ച​യ​മു​ള്ള ഇ​ട​മാ​ണ് മ​ല​യാ​ളം. മോ​ഡ​ലിം​ഗ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് ധാ​രാ​ളം മ​ല​യാ​ളം പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജി​ന്‍റെ ക്ഷ​ണ​മാ​ണ് എ​ന്നെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. കു​ട്ടി​മാ​ണി എ​ന്ന ക​ഥാ​പാ​ത്രം ത​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു. ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ശ​രീ​ര ഘ​ട​ന ഉ​ള്ള​വ​രെ​യാ​ണ് ചി​ത്ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് വീ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഡി​വീ​ന പ​റ​ഞ്ഞു.

Related posts