അഞ്ചാലുംമൂട്:വ്യായാമം ചെയ്യൂ ജീവിത ശൈലി രോഗങ്ങള്‍ ഒഴിവാക്കൂ എന്ന സന്ദേശവുമായി തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി. കോര്പ്പറേഷന് വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്. സന്തോഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ അഡ്വ. എം.എസ്. ഗോപകുമാര്‍, മെഡിക്കല്ഓഫീസര്ഡോ.എ.കെ. അഞ്ചനദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ബാലഗോപാല്‍, പെരിനാട് കലാവേദി പ്രസിഡന്റ് ആര്.സജീവ് കുമാര്‍, ദേവിപ്രസാദ്, സുദര്ശനന്,വിജീഷ്, രാജേഷ്, പ്രതിഭ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം മൈതാനം ചുറ്റി തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സമാപിച്ചു. കൊല്ലം റോളര്‍ സകേറ്റിംഗ് ക്ലബ്ബിലെ സകേറ്റര്മാര്, കലാവേദി അംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കുരിശടി കവല വഴി കുരീപ്പുഴ സര്‍ക്കാര്‍ യൂ.പി.സ്കൂളില്‍ സമാപിച്ച കൂട്ടയോട്ടം ഡിവിഷന് കൗണ്‍സിലര്‍ ബി. അജിത്കുമാര്‍ ഫളാഗ് ഓഫ് ചെയ്തു.സ്കൂള്‍ പ്രഥമാധ്യാപിക ശശികലാദേവി, എച്ച്.എസ്. ഗോപിനാഥ്, പി.ആര്. ബാലഗോപാല്‍, രാജേഷ്, വിജീഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.