വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയത് തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

klm-ARRESTകാക്കനാട് : വിദേശത്തേയ്ക്ക് ജോലിക്കായി റിക്രൂട്ട്‌മെന്റ് നടത്തി നിരവധി പേരില്‍ നിന്നും പണം തട്ടിയ കോതമംഗലം സ്വദേശികളായ ഷിബു മാത്യു, റെജി മാത്യു, ഇവരുടെ സഹായി ജോസി എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ്  ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാക്കനാട് ചിറ്റേത്തുകരയിലാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്നത്. തട്ടിപ്പിനിരയായവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇവിടെ നിന്നും മാത്രം 16 പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുള്ളതായാണ് അറിയുന്നത്.

രണ്ടുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്. 16 പേരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയവരില്‍ കൂടുതലും സ്ത്രീകളാണ്. ഇതുപോലെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇവരുടെ പേരില്‍ 30 ഓളം കേസുകളില്‍ നിലവിലുള്ളതായി ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചു.

Related posts